വാര്‍ഗ്രൂപ്പ് സജ്ജം
മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പ് കൊവിഡ് പ്രോട്ടോക്കോളില്‍ കുരുങ്ങിയതോടെ പ്രചാരണം കൊഴുപ്പിക്കാന്‍ സാമൂഹമാധ്യമ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തുകയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. സംസ്ഥാനത്തെ പ്രധാന മുന്നണികളെല്ലാം ഡിജിറ്റല്‍ യുദ്ധക്കളത്തിലിറങ്ങി കഴിഞ്ഞു. ഫേസ്ബുക്ക്, ട്വിറ്റര്‍, വാട്‌സ്ആപ്, ഇന്‍സ്റ്റഗ്രാം, യൂട്യൂബ് തുടങ്ങിയ സാമൂഹമാധ്യമങ്ങളാണ് പ്രചാരണത്തിന് വേണ്ടി ഉപയോഗിക്കുന്നത്.
ഡിജിറ്റല്‍ സാങ്കേതിക തെരഞ്ഞെടുപ്പു പ്രചാരണങ്ങളില്‍ ഏറെ മുന്നിലാണ് മുസ്‌ലിം ലീഗ്. യൂത്ത് ലീഗ് 'ബ്ലുടിക്ക് 'കാംപയിന്‍ ഇതിന്റെ ഭാഗമാണ്. കോണ്‍ഗ്രസിന്റെ നേതാക്കളും നവമാധ്യമങ്ങളില്‍ സജീവമാണ്. ശശി തരൂര്‍ എം.പിയും അനില്‍ ആന്റണിയുമാണ് കോണ്‍ഗ്രസിന്റെ ഐ.ടി സെല്ലിനെ നിയന്ത്രിക്കുന്നത്. ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകള്‍ കൈകാര്യം ചെയ്യുന്നതിനായി മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം മികച്ച ഒരു ടീം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. സി.പി.എമ്മില്‍ ബ്രാഞ്ച് സെക്രട്ടറി മുതല്‍ സംസ്ഥാന ഭാരവാഹികള്‍ വരെ നവമാധ്യമങ്ങള്‍ ഉപയോഗിക്കാനുള്ള പരിശീലനം നേരത്തെ തന്നെ നേടിയിട്ടുണ്ട്. 20 വീടുകള്‍ക്ക് ഒരു വാട്‌സ്ആപ് ഗ്രൂപ്പ് തയാറാക്കണമെന്നാണ് പാര്‍ട്ടി നിര്‍ദേശം. സംസ്ഥാന തലത്തില്‍ 15 പേരും ഓരോ ജില്ലയിലും ഏഴ് പേര്‍ വീതവുമാണ് ബി.ജെ.പിയുടെ ഐ.ടി സെല്ലിനെ നിയന്ത്രിക്കുന്നത്.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഉള്‍പ്പെടെ മുന്നില്‍ കണ്ടാണ് രാഷ്ട്രീയപാര്‍ട്ടികള്‍ ഡിജിറ്റല്‍ പോരാട്ടത്തിനായി അണികള്‍ക്ക് പരിശീലനം നല്‍കിയിട്ടുള്ളത്. കൊവിഡ് വ്യാപനം കുറഞ്ഞാലും വരുംകാലങ്ങളില്‍ ഡിജിറ്റല്‍ പ്രചാരണ രീതികള്‍ തെരഞ്ഞെടുപ്പു വിജയങ്ങള്‍ക്ക് നിര്‍ണായക ഘടകങ്ങളാവുമെന്നാണ് രാഷ്ട്രീയനിരീക്ഷകരും വിലയിരുത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."