ഐ.എസ്.എല്‍ ടീം പരിചയം; ഗോവയെ പേടിക്കണം
ഗെയിം പ്ലാനില്‍ മാത്രം വിശ്വസിച്ച് കൊണ്ടാണ് ഇത്തവണ എഫ്.സി ഗോവ ഐ.എസ്.എല്ലിനായി ഗോവയിലെത്തിയിട്ടുള്ളത്. പറയത്തക്ക രീതിയിലുള്ള വമ്പന്‍ താരങ്ങളൊന്നുമില്ലെങ്കിലും ഉള്ളവരെ വെച്ച് പ്ലാന്‍ഡ് ഗെയിം കളിക്കാന്‍ ഗോവ തയ്യാറാണെന്നാണ് പരിശീലകന്റെ വിശദീകരണം. ഇത്തവണ ആറ് വിദേശ താരങ്ങള്‍ മാത്രമേ ഗോവയിലുള്ളു. ടൂര്‍ണമെന്റില്‍ ഇക്കുറി അഞ്ചുവരെ സബ്‌സ്റ്റിറ്റിയൂഷന്‍ അനുവദീനയമാണെന്നിരിക്കൈ ആറ് വിദേശ കളിക്കാരെ മാത്രം ഉപയോഗിച്ചാണ് ഗോവ കളിക്കാനിറങ്ങുന്നത്. ഇത്തവണ യുവനിരയാണ് ഗോവയുടെ പ്രധാന കരുത്ത്.
കൂടുതല്‍ പേരും 30 വയസിന് താഴെ ആയതിനാല്‍ അതിവേഗ ഫുട്‌ബോളിലൂടെ എതിരാളിയെ കീഴ്‌പെടുത്തുക എന്ന തന്ത്രമായിരിക്കും ഗോവ പുറത്തെടുക്കുക. അവസാന സീസണില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഗോവയില്‍ നിന്ന് പരിശീലകന്‍ പോയതോടെ കൂടെ പ്രധാന കളിക്കാരും ടീം വിടുകയായിരുന്നു. സാമ്പത്തി പ്രശ്‌നം കാരണമായിരുന്നു ഗോവയില്‍ നിന്ന് കൂടുതല്‍ താരങ്ങളും കൂടുമാറിയത്. ലെബോറക്കൊപ്പം മുംബൈയിലേക്ക് പോയവരുമുണ്ട്. ഇത്തവണ ഗോവ താരങ്ങള്‍ക്ക് വേണ്ടി കൂതുല്‍ തുക ചിലവാക്കിയിട്ടില്ല. ചെറിയ തുകക്ക് ഏറ്റവും മികച്ച ടീമിനെ സ്വന്തമാക്കി മികച്ച പരിശീലനം നല്‍കി നല്ല ടീമിനെ ഒരുക്കുകയെന്നതാണ് ലക്ഷ്യം. 39 കാരനായ യുവാന്‍ ഫെറാണ്ടോയാണ് ഗോവയെ ഈ സീസണില്‍ പരിശീലിപ്പിക്കുന്നത്. സ്വന്തം നാട്ടില്‍ ഐ.എസ്.എല്‍ നടക്കുന്നതിനാല്‍ ചെറിയൊരു ആത്മവിശ്വാസവും ഗോവക്കുണ്ട്. 22ന് ബംഗളൂരു എഫ്.സിയുമായിട്ടാണ് ഗോവയുടെ ആദ്യ മത്സരം. രണ്ടാം മത്സരത്തില്‍ 25ന് മുംബൈ സിറ്റിയെ നേരിടും. ഇത് ഗോവക്ക് അഭിമാന പോരാട്ടം കൂടിയാണ്. ഗോവയുടെ മുന്‍ പരിശീലകനും ഏതാനും ഗോവതാരങ്ങളും ഉള്‍പ്പെടുന്ന ടീമാണിപ്പോള്‍ മുംബൈ. അതിനാല്‍ അവരെ എന്ത് വിലകൊടുത്തും തോല്‍പിക്കാനുള്ള ഒരുക്കത്തിലാണ് ഗോവ.
മുന്നേറ്റനിരയില്‍ മൂന്ന് പേരെ അണിനിരത്തി തുടരെയുള്ള അക്രമത്തിന് പദ്ധതിയുള്ളതാണ് പരിശീലകന്‍ ഫെറാണ്ടോയുടെ പ്ലാന്‍. അറ്റാക്കിങ് മിഡിലും മിഡിലും ഡിഫന്‍സീവ് മിഡിലും ഒരുപോലെ കളിക്കുന്ന ഏതാനും താരങ്ങള്‍ ഗോവയിലുണ്ടെന്നതിനാല്‍ ഇപ്പോള്‍ ഞങ്ങള്‍ ഒന്നിനെ കുറിച്ചും പേടിക്കുന്നില്ലെന്നാണ് പരിശീലകന്‍ ഫെറാണ്ടോയുടെ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."