HOME
DETAILS

ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് ഹരജി തള്ളി

  
backup
June 25 2019 | 22:06 PM

%e0%b4%97%e0%b5%81%e0%b4%9c%e0%b4%b1%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%b0%e0%b4%be%e0%b4%9c%e0%b5%8d%e0%b4%af%e0%b4%b8%e0%b4%ad%e0%b4%be-%e0%b4%a4%e0%b5%86%e0%b4%b0%e0%b4%9e-2

 


ന്യൂഡല്‍ഹി: ഗുജറാത്തില്‍ ഒഴിവുള്ള രണ്ട് രാജ്യസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി നടത്താനുള്ള തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹരജി സുപ്രിം കോടതി തള്ളി.
അമിത്ഷായും സ്മൃതി ഇറാനിയും രാജിവച്ച ഒഴിവുകളിലാണ് ഇവിടെ തെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ഇരുവരും രാജ്യസഭാംഗത്വം രാജിവച്ചാണ് ലോക്‌സഭയില്‍ മത്സരിച്ചത്.
രണ്ട് സീറ്റുകളിലേക്കും ഒരുമിച്ച് തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നത്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം ഏകപക്ഷീയവും നിയമവിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രിം കോടതിയെ സമീപിച്ചത്.
ജൂലൈ അഞ്ചിന് രണ്ട് ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനിച്ചത്. എന്നാല്‍ ഇത് ചോദ്യം ചെയ്ത് ഗുജറാത്ത് നിയമസഭയിലെ പ്രതിപക്ഷ നേതാവ് പര്‍ഷേഭായ് ധനാനിയാണ് കോടതിയെ സമീപിച്ചത്.
അമിത് ഷാ മത്സരിച്ച ഗുജറാത്ത് ഗാന്ധിനഗറിലെ തെരഞ്ഞെടുപ്പ് ഫലം മെയ് 23നും സ്മൃതി ഇറാനിയുടെ അമേത്തിയിലെ ഫലം 24നുമാണ് പ്രഖ്യാപിച്ചത്. അതിനാല്‍ അമിത് ഷായുടെ സീറ്റിന്റെ ഒഴിവ് പ്രഖ്യാപിച്ചതിന്റെ പിറ്റേന്നാണ് സ്മൃതിയുടേയും ഒഴിവ് പ്രഖ്യാപിച്ചതെന്ന സാങ്കേതികത ചൂണ്ടിക്കാട്ടിയാണ് തെരഞ്ഞെടുപ്പ് വെവ്വേറെ നടത്താന്‍ തീരുമാനിച്ചത്.
ഇരു സീറ്റുകളിലും ബി.ജെ.പിക്ക് വിജയിക്കാനുള്ള സാധ്യതയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഒരുക്കി കൊടുക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് മനുഅഭിഷേക് സിങ്്‌വി ആരോപിച്ചു.
ഒരേസമയം തെരഞ്ഞെടുപ്പ് നടത്തിയാല്‍ ഒരു സീറ്റില്‍ കോണ്‍ഗ്രസിന് വിജയിക്കാനാകും. ഇതില്ലാതാക്കാനാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  3 months ago
No Image

അത് അര്‍ജുന്‍ തന്നെ; ഡി.എന്‍.എ പരിശോധനയില്‍ സ്ഥിരീകരണം, മൃതദേഹം ഉടന്‍ ബന്ധുക്കള്‍ക്ക് കൈമാറും

Kerala
  •  3 months ago
No Image

അന്‍വര്‍ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലി; പാര്‍ട്ടിയെക്കുറിച്ച് അറിയില്ല- എം.വി ഗോവിന്ദന്‍

Kerala
  •  3 months ago
No Image

കൊല്ലത്ത് നിന്ന് കാണാതായ 2 വിദ്യാര്‍ത്ഥികളെ ശാസ്താംകോട്ട തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  3 months ago
No Image

സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ഇ.പി ജയരാജന്‍ വധശ്രമക്കേസില്‍ കെ സുധാകരനെതിരായ ഹരജി സുപ്രിം കോടതി തള്ളി

Kerala
  •  3 months ago
No Image

21 വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച മുന്‍ ഹോസ്റ്റല്‍ വാര്‍ഡന് വധശിക്ഷ

National
  •  3 months ago
No Image

എല്‍.ഡി.എഫിനൊപ്പം തന്നെയാണ് ഇപ്പോഴും;  ഈ രീതിയിലാണ് പാര്‍ട്ടിയുടെ പോക്കെങ്കില്‍ 20-25 സീറ്റേ കിട്ടൂ- പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

ഇസ്‌റാഈലിന് തലങ്ങും വിലങ്ങും തിരിച്ചടി; യെമനില്‍ നിന്നും മിസൈല്‍, ആക്രമണം അഴിച്ചു വിട്ട് ഇറാഖും

International
  •  3 months ago
No Image

തൃശൂരിലെ എ.ടി.എം കവര്‍ച്ച; 5 അംഗ കൊള്ളസംഘം പിടിയിലായത് തമിഴ്‌നാട്ടില്‍ വച്ച്; പൊലിസുമായുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു

Kerala
  •  3 months ago
No Image

തൃശൂര്‍ എ.ടി.എം കവര്‍ച്ചാ സംഘം പിടിയില്‍

Kerala
  •  3 months ago