ഇലക്ട്രോണിക്സ് കട കത്തി; ഒരു കോടിയുടെ നഷ്ടം
കോഴിക്കോട്: പുഷ്പ ജങ്ഷനില്‍ പെട്രോള്‍പമ്പിന് സമീപത്തെ ഇലക്ട്രോണിക്സ് - ഇലക്ട്രിക്കല്‍ കടയില്‍ വന്‍ തീപിടിത്തം.
വെള്ളിയാഴ്ച പുലര്‍ച്ചെ 3.30 ഓടെയാണ് ഫോര്‍ച്യൂണ്‍ അസോസിയേറ്റ്സ് എന്ന സ്ഥാപനത്തിന് തീപിടിച്ചത്. ഒരു കോടി രൂപയുടെ നാശനഷ്ടമുണ്ടെന്നാണ് കണക്കുകള്‍. മുഹമ്മദ് നഫീര്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള ഓടിട്ട കട പൂര്‍ണമായും കത്തിനശിച്ചു. പുലര്‍ച്ചെ അഞ്ചോടെയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
തീ പെട്രോള്‍ പമ്പിലേക്ക് പടരാതിരുന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.
മീഞ്ചന്ത, വെള്ളിമാടുകുന്ന് എന്നീ ഫയര്‍ സ്റ്റേഷനുകളില്‍നിന്ന് രണ്ടുവീതവും ബീച്ചില്‍നിന്ന് മൂന്നും യൂണിറ്റെത്തിയാണ് തീയണച്ചത്.
ഇരുമ്പിന്റെ ഉപകരണങ്ങളടക്കം വെന്തുരുകിയ നിലയിലായിരുന്നു.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പഴക്കേമറിയ വയറിങുകളും മറ്റുമായിരുന്നു കടയിലേതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."