HOME
DETAILS
MAL
ഉമിനീരും രക്തവും ബലം പ്രയോഗിച്ച് പൊലിസ് എടുത്തെന്ന് ബിഷപ്പ് കോടതിയില്‍
backup
September 22 2018 | 08:09 AM
കോട്ടയം: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പൊലിസിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത്. പൊലിസ് തന്റെ രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചെന്നാണ് ബിഷപ്പ് ആരോപിച്ചത്. പാലാ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ഫ്രാങ്കോ ഇത്തരമൊരു ആരോപണമുന്നയിച്ചത്.
കസ്റ്റഡിയെ എതിര്‍ത്ത് മജിസ്ട്രേറ്റ് കോടതിയില്‍ ബിഷപ്പ് ജാമ്യാപേക്ഷ നല്കി. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ ശേഷം കസ്റ്റഡിയില്‍ വിടരുതെന്നാണ് ആവശ്യം.
ഉച്ചയ്ക്ക് 1.30ഓടെ കനത്ത സുരക്ഷയിലാണ് ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കിയത്. കോടതിക്ക് പുറത്തും കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. കോട്ടയം പൊലിസ് ക്ലബ്ബില്‍ നിന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് ബിഷപ്പിനേയും കൊണ്ട് പൊലിസ് കോടതിയിലേക്ക് പുറപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."