HOME
DETAILS

സി.ബി.ഐയിലെ ഒന്നാമനും രണ്ടാമനും തമ്മിലുള്ള പോര് മറനീക്കി പുറത്ത്; മോദിയുടെ അടുപ്പക്കാരനായ രണ്ടാമന്‍ അസ്താനക്കെതിരേ സി.ബി.ഐയുടെ പത്രക്കുറിപ്പ്

  
backup
September 22 2018 | 08:09 AM

48457449846546

ന്യൂഡല്‍ഹി: രാജ്യത്തെ ഉന്നത അന്വേഷണ ഏജന്‍സിയായ സി.ബി.ഐയില്‍ ഒന്നാമനും രണ്ടാമനും തമ്മിലുള്ള പോര് മറനീക്കി പുറത്ത്. ഒന്നാമനായ സി.ബി.ഐ ഡയറക്ടര്‍ അലോക് വര്‍മ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അടുപ്പക്കാരനായ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനക്കെതിരേ പത്രക്കുറിപ്പ് ഇറക്കി.

അസ്താനയ്‌ക്കെതിരെ ആറു കേസുകളില്‍ സി.ബി.ഐ അന്വേഷണം നടത്തിവരികയാണെന്ന് കഴിഞ്ഞദിവസം ഏജന്‍സി പുറപ്പെടുവിച്ച പത്രക്കുറിപ്പില്‍ വ്യക്തമാക്കി. സി.ബി.ഐ ഡയറക്ടര്‍ അലോക് വര്‍മയുടെ പ്രതിച്ഛായ കളങ്കപ്പെടുത്തുകയാണ് അസ്താനയെന്നും ഡയറക്ടര്‍ക്കെതിരേ അടിസ്ഥാനമില്ലാത്ത പരാതികള്‍ അസ്താന കേന്ദ്രസര്‍ക്കാരിനും കേന്ദ്ര വിജിലന്‍സ് കമ്മിഷനും (സി.വിസി) നല്‍കുകയാണെന്നും പത്രക്കുറിപ്പില്‍ പറയുന്നു.

2016 ഡിസംബര്‍ രണ്ടിനാണ് സി.ബി.ഐയുടെ ഇടക്കാല ഡയറക്ടറായി രാകേഷ് അസ്താനയെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചത്. അന്നത്തെ ഡയറക്ടറായിരുന്ന അനില്‍ സിന്‍ഹ വിരമിക്കാന്‍ രണ്ടുദിവസം ബാക്കി നില്‍ക്കെ തല്‍സ്ഥാനത്തേക്കു സാധ്യതകല്‍പ്പിക്കപ്പെട്ടിരുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥനായ ആര്‍.കെ ദത്തയെ മാറ്റിയായിരുന്നു നിയമനം. സീനിയോരിറ്റി പ്രകാരം ദത്തയായിരുന്നു ഡയറക്ടറാകേണ്ടിയിരുന്നത്. ഇത് തടയുന്നതിനു വേണ്ടി അദ്ദേഹത്തെ സ്ഥലംമാറ്റിയ ശേഷമായിരുന്നു അസ്താനയെ മേധാവിയാക്കിയത്.

നിയമപ്രകാരം മുതിര്‍ന്ന സി.ബി.ഐ ഉദ്യോഗസ്ഥന്റെ സേവനം വെട്ടിച്ചുരുക്കുന്നതിന് മുമ്പ് സി.വി.സി, വിജിലന്‍സ് കമ്മീഷണര്‍മാര്‍, ആഭ്യന്തരമന്ത്രലയ സെക്രട്ടറി എന്നിവരടങ്ങുന്ന സമിതിയുടെ അനുമതി വാങ്ങേണ്ടതാണ്. എന്നാല്‍ ഇതെല്ലാം അസ്താനയുടെ നിയമനത്തിനായി കാറ്റില്‍പ്പറത്തുകയായിരുന്നു. രാകേഷിന്റെ നിയമനം നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി മുതിര്‍ന്ന അഭിഭാഷകനും മനുഷ്യാവകാശപ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണ്‍ സുപ്രിംകോടതിയില്‍ ഹരജി നല്‍കിയിരുന്നുവെങ്കിലും കോടതി അതു തള്ളുകയായിരുന്നു.

നിയമനം നടന്ന മാസങ്ങള്‍ക്കകം തന്നെ കേന്ദ്രസര്‍ക്കാരിനു വേണ്ടി ഏജന്‍സിയുടെ നടപടികളില്‍ അസ്താന ഇടപെടുകയാണെന്ന ആരോപണം ഉയരുകയുണ്ടായി. തനിക്കെതിരായ സി.ബി.ഐ മുമ്പാകെയുള്ള കേസുകള്‍ അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ സമ്മര്‍ദ്ദത്തിലാക്കാനും അസ്താന ശ്രമിക്കുന്നുണ്ടെന്ന ആരോപണവുമുണ്ട്. സി.ബി.ഐയില്‍ ഡയറക്ടറെയും മറികടക്കുന്ന സമാന്തര അധികാരകേന്ദ്രമായി അസ്താന മാറുന്നതിനെതിരെ നേരത്തെയും അലോക് വര്‍മ രംഗത്തുവന്നിരുന്നു.

സി.ബി.ഐയുടെ അന്വേഷണങ്ങളില്‍ അലോക് വര്‍മ ഇടപെടുന്നെന്നാരോപിച്ച് അസ്താന കാബിനറ്റ് സെക്രട്ടറിക്ക് പരാതി നല്‍കിയതാണ് ഏറ്റവുമൊടുവില്‍ അലോക് വര്‍മയെ ചൊടുപ്പിച്ചത്.

സ്ഥാനക്കയറ്റത്തിനായി ഉദ്യോഗസ്ഥരെ ശേഷിവിലയിരുത്തുന്ന പ്രക്രിയയുടെ ഭാഗമായി ജൂണില്‍ അസ്താനയ്‌ക്കെതിരേ ആറുതവണയാണ് പ്രധാനമന്ത്രിക്കു കീഴിലുള്ള ഉദ്യോഗസ്ഥ പരിശീലന വകുപ്പിലേക്കു പരാതി പോയത്. എന്നാല്‍, ഇതിനോട് പ്രതികരിക്കവെ ഏജന്‍സിയുടെ അന്വേഷണ നടപടികളില്‍ ഇടപെടുകയാണെന്നാണ് ചൂണ്ടിക്കാട്ടി അലോക് വര്‍മയ്‌ക്കെതിരേ സര്‍ക്കാരിനു പരാതിനല്‍കുകയാണ് അസ്താനചെയ്തത്.

2015 2016ല്‍ ഗുജറാത്ത് ആസ്ഥാനമായ സ്വകാര്യ കമ്പനിയില്‍ നിന്ന് കൈക്കൂലി വാങ്ങിയതിന് മൂന്നുമുതിര്‍ന്ന ആദായനികുതി ഉദ്യോഗസ്ഥര്‍ക്കെതിരേ കേസെടുത്തിരുന്നു. ഇതിനു പിന്നാലെ കമ്പനിയില്‍ നടത്തിയ പരിശോധനയില്‍ 2011ലെ ഡയറിയും കണ്ടെടുത്തു. ഈ ഡയറിയില്‍ രാകേഷ് അസ്താനയുടെ പേരും ഉണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ അസ്താനയെ സി.ബി.ഐ അഡീഷനല്‍ ഡയറക്ടര്‍ പദവിയില്‍ നിന്ന് സ്‌പെഷ്യല്‍ ഡയറക്ടര്‍ പദവിയിലേക്കു സ്ഥാനക്കയറ്റം നല്‍കുന്നതിനെ കേന്ദ്ര വിജിലന്‍സ് കമ്മിഷനര്‍ (സി.വി.സി) എതിര്‍ക്കുകയുമുണ്ടായി. ഇതുള്‍പ്പെടെയുള്ള അരഡസന്‍ കേസുകളാണ് അസ്താനയ്‌ക്കെതിരെയുള്ളത്. എന്നാല്‍, കഴിഞ്ഞദിവസം പുറപ്പെടുവിച്ച പത്രക്കുറിപ്പില്‍ ഏതെല്ലാം കേസുകളാണ് അസ്താനയ്‌ക്കെതിരെയുള്ളതെന്നു വിശദീകരിക്കുന്നില്ല.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  18 minutes ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  40 minutes ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  an hour ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  an hour ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  2 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  2 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  2 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  2 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  3 hours ago