ഗ്രന്ഥാലയ ലൈബ്രറി മന്ദിരം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
മയ്യില്‍: തായംപൊയില്‍ സഫ്ദര്‍ഹാശ്മി ഗ്രന്ഥാലയത്തിനായി നിര്‍മിച്ച ലൈബ്രറി മന്ദിരം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ആധുനിക കാലത്തെ ഗ്രന്ഥശാലകളും വായനശാലകളും എല്ലാവിഭാഗം ജനങ്ങള്‍ക്കും ആശ്രയിക്കാവുന്ന വിവര വിജ്ഞാന വിനിമയ കേന്ദങ്ങളായി മാറണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങില്‍ ജയിംസ് മാത്യു എം.എല്‍.എ അധ്യക്ഷനായിരുന്നു. ഗ്രാമീണ മേഖലയില്‍ സംസ്ഥാനത്തെ ആദ്യത്തെ ഡിസൈന്‍ഡ് എയര്‍കണ്ടീഷന്‍ഡ് ലൈബ്രറിയാണിത്. ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി അഡ്വ. പി. അപ്പുക്കുട്ടന്‍ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തിന്റെ ഭാഗമായി പാരിസ്ഥിതികം കാംപയിനിന്റെ ഭാഗമായുള്ള ഊര്‍ജഗ്രാമം പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് പി. ബാലന്‍ ഉദ്ഘാടനം ചെയ്തു. ടി.പി കുഞ്ഞക്കണ്ണന്‍ ലോഗോ പ്രകാശനം ചെയ്തു. പി.കെ ബൈജു ഉപഹാരം വിതരണം ചെയ്തു. പി. ജയരാജന്‍, എം.പിമാരായ പി.കെ ശ്രീമതി, കെ.കെ രാഗേഷ്, ജില്ലാ പഞ്ചായത്തംഗം കെ. നാണു, ബിജു കണ്ടക്കൈ, ടി.പി കുഞ്ഞിക്കണ്ണന്‍, വി.ഒ പ്രഭാകരന്‍, എം.വി അജിത, എം.വി രാധാമണി, കെ.പി കുഞ്ഞികൃഷ്ണന്‍, പി.പി സതീഷ് കുമാര്‍, സി.പി നാസര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."