HOME
DETAILS

അമിത്ഷാ ഇന്ന് ജമ്മു കശ്മിര്‍ സന്ദര്‍ശിക്കും

  
backup
June 26 2019 | 09:06 AM

amit-shah-will-visit-jm

ന്യൂഡല്‍ഹി: ആഭ്യന്തരമന്ത്രി അമിത് ഷാ രണ്ട് ദിവസത്തെ ജമ്മു കശ്മിര്‍ സന്ദര്‍ശനത്തിനായി ഇന്ന് ശ്രിനഗറില്‍ എത്തും. സംസ്ഥാനത്തെ സുരക്ഷാ സാഹചര്യങ്ങളും അമര്‍നാഥ് യാത്രയുടെ സുരക്ഷാ ക്രമീകരണങ്ങളും അവലോകനം ചെയ്യുന്നതിനായാണ് സന്ദര്‍ശനം.

അധികാരമേറ്റത്തിനുശേഷം ആഭ്യന്തരമന്ത്രിയുടെ ആദ്യ സംസ്ഥാന സന്ദര്‍ശനമാണിത്.
രണ്ട് ദിവസം നീളുന്ന സന്ദര്‍ശനത്തില്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കുമായി കൂടിക്കാഴ്ച നടത്തും. സംസ്ഥാനത്തെ നിലവിലുള്ള സുരക്ഷാ സാഹചര്യത്തെ കുറിച്ച് ചര്‍ച്ച നടത്തും.

മുന്‍ക്കൂട്ടി നിശ്ചയിച്ചതു പ്രകാരം, ഇന്ന് അമര്‍നാഥ് യാത്രയുടെ സുരക്ഷാ ക്രമീകരണങ്ങളും സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങളും അവലോകനം ചെയ്യും. വൈകീട്ട് ബി.ജെ.പി പ്രവര്‍ത്തകരായും ചില ഭാരവാഹികളായും മറ്റു പ്രതിനിധി സംഘങ്ങളായും കൂടിക്കാഴ്ച നടത്തും.

ഈ രണ്ട് ദിവസങ്ങളിലും തീവ്രവാദി ആക്രമണങ്ങളാല്‍ മരണപ്പെട്ട ബി.ജെ.പി പ്രവര്‍ത്തകരുടെ കുടുംബങ്ങളെ സന്ദര്‍ശിക്കും.

നാളെ മേഖലയിലെ മൊത്തത്തിലുള്ള സുരക്ഷാ സാഹചര്യത്തെ കുറിച്ച് പരിശോധിച്ച ശേഷം ബന്ധപ്പെട്ട ഭാരവാഹികളുമായി ചര്‍ച്ച നടത്തും. ഉച്ചയ്ക്ക് ശേഷം അദ്ദേഹം ശ്രിനഗറില്‍ നിന്ന് യാത്രതിരിക്കും.
ഒന്നരമാസം നീണ്ടുനില്‍ക്കുന്ന വാര്‍ഷിക അമര്‍നാഥ് യാത്ര ജൂലൈ ഒന്നിന് ആരംഭിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-18-09-2024

PSC/UPSC
  •  3 months ago
No Image

എസ്കെഎസ്എസ്എഫ് മസ്കത്ത് കണ്ണൂർ ജില്ലാ റബീഅ് 2024 ബർക്കയിൽ

oman
  •  3 months ago
No Image

ഗേറ്റ് ദേഹത്തേക്ക് മറിഞ്ഞു വീണ് രണ്ടരവയസുകാരന്‍ മരിച്ചു

Kerala
  •  3 months ago
No Image

ഈ ഓണക്കാലത്തും റെക്കോര്‍ഡ് മദ്യവില്‍പ്പന; മലയാളി കുടിച്ചുതീര്‍ത്തത് 818 കോടിയുടെ മദ്യം

Kerala
  •  3 months ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്', അംഗീകരിച്ച് കേന്ദ്ര മന്ത്രിസഭ

National
  •  3 months ago
No Image

ഷിരൂര്‍ ദൗത്യം; ഡ്രഡ്ജര്‍ കാര്‍വാര്‍ തീരത്തെത്തി

National
  •  3 months ago
No Image

നിയമസഭാ സമ്മേളനം ഒക്ടോബര്‍ നാല് മുതല്‍; ഫാമിലി ബജറ്റ് സര്‍വേ, ഹോമിയോ ഡിസ്പന്‍സറി; മന്ത്രിസഭായോഗ തീരുമാനങ്ങള്‍

Kerala
  •  3 months ago
No Image

വീടിനകത്തെ സ്വിമ്മിങ് പൂളില്‍ വീണു; മൂവാറ്റുപുഴയില്‍ മൂന്ന് വയസുകാരന് ദാരുണാന്ത്യം

Kerala
  •  3 months ago
No Image

സ്റ്റാലിന്റെ പാത പിന്തുടരാന്‍ മകന്‍; ഉദയനിധി സ്റ്റാലിന്‍ തമിഴ്‌നാട് ഉപമുഖ്യമന്ത്രിയാകും, പ്രഖ്യാപനം ഉടന്‍

National
  •  3 months ago
No Image

കഴക്കൂട്ടത്ത് നിര്‍ത്തിയിട്ട കാറിനുള്ളില്‍ മൃതദേഹം; മൂന്ന് ദിവസത്തെ പഴക്കമെന്ന് പൊലിസ്

Kerala
  •  3 months ago