ട്രിപ്പിളിലേറി സലോനിയും സന്ദീപും
വനിതകളുടെ 100 മീറ്റര്‍ ബ്രസ്റ്റ് സ്ട്രോക്കില്‍ ദേശീയ റെക്കോര്‍ഡിലേക്ക് നീന്തിക്കയറി അമേരിക്കന്‍ പൗരയായ സലോനി ദലാല്‍ കര്‍ണാടകയ്ക്ക് സമ്മാനിച്ചത് ട്രിപ്പിള്‍ സ്വര്‍ണം. 1.14.87 സെക്കന്റിലാണ് സലോനി പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചത്. കഴിഞ്ഞ വര്‍ഷം ഭോപ്പാലില്‍ പഞ്ചാബിന്റെ ചഹത്ത് അറോറ സ്ഥാപിച്ച 1.15.19 സെക്കന്റാണ് സലോനി മറികടന്നത്. 200 മീറ്റര്‍ ബ്രസ്റ്റ് സ്ട്രോക്കില്‍ സ്വന്തം റെക്കോര്‍ഡ് തിരുത്തിയ സലോനി 50 മീറ്റര്‍ ബ്രസ്റ്റ് സ്ട്രോക്കിലും സ്വര്‍ണം നേടിയിരുന്നു. വാശിയേറിയ പോരാട്ടത്തില്‍ സ്വിമ്മിങ് ഫെഡറേഷന്റെ കരീന ഷങ്ത (1.15.24) വെള്ളിയും മധ്യപ്രദേശിന്റെ ആനി ജെയിന് (1.17.75) വെങ്കലവും നേടി. കോടതി വിധിയിലൂടെയാണ് സലോനി മത്സരിക്കാന്‍ എത്തിയത്. പുരുഷന്മാരുടെ 100 മീറ്റര്‍ ബ്രസ്റ്റ് സ്ട്രോക്കില്‍ ഡല്‍ഹിയുടെ സന്ദീപ് സേജ്വാളിന് സ്വര്‍ണം. 1.02.60 സെക്കന്റിലാണ് തന്റെ മൂന്നാമത്തെ സ്വര്‍ണം സന്ദീപ് സേജ്വാള് നീന്തിയെടുത്തത്. 50, 200 മീറ്റര്‍ ബ്രസ്റ്റ് സ്ട്രോക്കിലും സന്ദീപ് നേരത്തെ സ്വര്‍ണം നേടിയിരുന്നു. കര്‍ണാടകയുടെ എസ്.പി ലകിത് (1.03.09) വെള്ളിയും ഇന്ത്യന്‍ പൊലിസ് താരം പുനീത് റാണ (1.04.14) വെങ്കലവും നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."