പണം തട്ടിയ കേസില്‍ നാലുപേര്‍ കീഴടങ്ങി
മട്ടന്നൂര്‍: പണയത്തിലിരിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ എടുത്ത് നല്കുന്ന സംഘത്തില്‍പ്പെട്ട യുവാക്കളെ ആക്രമിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഭവത്തില്‍ നാല് പേര് കൂടി കോടതിയില്‍ കീഴടങ്ങി. കേസില്‍ ഉള്‍പ്പെട്ട 11 പ്രതികളും ഇതോടെ പിടിയിലായി. തില്ലങ്കേരി പടിക്കച്ചാല്‍ ഈയംബോഡ് സ്വദേശികളായ ജെറി മനോഹര്‍(26), ജിജീഷ് എന്ന കുട്ടന്(27), ലാലുമോന്(26), പളജ്യത്തെ പി.വി നിധീഷ്(27) എന്നിവരാണ് മട്ടന്നൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്. പ്രതികളെ ചോദ്യം ചെയ്യാന്‍ വിട്ടുതരണമെന്നാവശ്യപ്പെട്ട് മട്ടന്നൂര്‍ എസ്.ഐ എ.വി ദിനേശ് നല്കിയ അപേക്ഷയെ തുടര്‍ന്ന് നാലു പേരെയും മൂന്ന് ദിവസത്തേക്ക് പൊലിസ് കസ്റ്റഡിയില്‍ വിട്ടു. യുവാക്കളെ തട്ടിക്കൊണ്ടുപോയ സ്ഥലത്തും ആയുധം സൂക്ഷിച്ചുവച്ച സ്ഥലത്തും തട്ടിയെടുത്ത പണം വീതംവച്ച സ്ഥലങ്ങളായ മരുതായി, വെളിയമ്പ്ര, തലച്ചങ്ങാട് എന്നിവിടങ്ങളിലും ഇന്നലെ ഉച്ചയോടെ പ്രതികളുമായി തെളിവെടുപ്പ് നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."