വിശദമായ ചര്‍ച്ചകള്‍ക്ക് അവസരമൊരുക്കണം: കാംപസ് വിങ്
കൊണ്ടോട്ടി: ഇന്ത്യയിലെ വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങളുമായി നിലവില്‍ വരാന്‍ പോകുന്ന ദേശീയ വിദ്യാഭ്യാസ നയത്തില്‍ വിശദമായ ചര്‍ച്ചകള്‍ക്ക് അവസരമൊരുക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ് കാംപസ് വിങ് സംസ്ഥാന കൗണ്‍സില്‍ ക്യാംപ് അഭിപ്രായപ്പെട്ടു. കൊണ്ടോട്ടി നീറാട് ഗസ്സാലി ഹെറിറ്റേജില്‍ നടന്ന സംസ്ഥാന കൗണ്‍സില്‍ ക്യാംപ് 'അനുസ്യൂതി' എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജന. സെക്രട്ടറി സത്താര്‍ പന്തലൂര്‍ ഉദ്ഘാടനം ചെയ്തു.
കേരളത്തിനകത്തും പുറത്തും നിന്നുള്ള വിവിധ ആര്‍ട്‌സ്, എന്‍ജിനീയറിങ്, മെഡിക്കല്‍, നിയമ കലാലയങ്ങളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് പങ്കെടുത്തത്. ആസിഫ് ദാരിമി പുളിക്കല്‍, ഡയരക്ടര്‍ ജൗഹര്‍ കാവനൂര്‍, കോ ഓഡിനേറ്റര്‍ ഇസ്ഹാഖ് ഖിളര്‍, ചെയര്‍മാന്‍ സിറാജ് അഹമ്മദ്, കണ്‍വീനര്‍ സി.കെ അനീസ് എന്നിവര്‍ നേതൃത്വം നല്‍കി. ക്യാംപിന്റെ ആദ്യദിനത്തിലെ സെഷനുകള്‍ക്ക് ഫരീദ് റഹ്മാനി കാളികാവ്, ഖയ്യൂം കടമ്പോട് നേതൃത്വം നല്‍കി.
സംഘടനയുടെ രീതിശാസ്ത്രത്തെക്കുറിച്ചും പുതിയകാല ഇടപെടലുകളെക്കുറിച്ചും ചര്‍ച്ചചെയ്ത സംഘടനാ സെഷനില്‍ സത്താര്‍ പന്തല്ലൂര്‍ പ്രതിനിധികളുമായി സംവദിച്ചു. കാംപസ് ദഅ്‌വത്ത്, ഇഫക്ടീവ് ലീഡര്‍ഷിപ്പ്, കരിയര്‍ മാപ്പിങ്, ആത്മീയ വെളിച്ചം എന്നീ സെഷനുകള്‍ക്ക് മോയിന്‍കുട്ടി മാസ്റ്റര്‍, ശാഹുല്‍ ഹമീദ് മേല്‍മുറി, ത്വാഹ ബുനയ്യ ദാരിമി, മുഹമ്മദ് കാമില്‍ ചോലമാട് നേതൃത്വം നല്‍കി. കാംപസ് വിങ്ങിന്റെ ഭാവി പ്രവര്‍ത്തനങ്ങളുടെ കരട്‌രേഖ സമര്‍പ്പണം പാണക്കാട് സയ്യിദ് നിയാസ് അലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. ഉമറുല്‍ഫാറൂഖ് കരിപ്പൂര്‍, ഉസൈര്‍ കരിപ്പൂര്‍, റിയാസ് കൊട്ടപ്പുറം, ജംഷീര്‍ കാസര്‍കോട്, ബാസിത്ത് പിണറായി, ജാസിര്‍ പടിഞ്ഞാറ്റുമുറി, യാസിര്‍ ലക്ഷദ്വീപ്, മുഹന്നദ് കോടൂര്‍, മുനീര്‍ മോങ്ങം, ബാസിത്ത് മുസ്‌ലിയാരങ്ങാടി, ആദില്‍ വയനാട്, ആഷിഖ് മാടാക്കര, യാസീന്‍ ഇടുക്കി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."