തദ്ദേശ സ്ഥാപനങ്ങളിലെ ഓഡിറ്റിങ്; മലക്കം മറിഞ്ഞ് സര്‍ക്കാര്‍
കൊച്ചി: തദ്ദേശ സ്ഥാപനങ്ങളിലെ ഓഡിറ്റിങ് നിര്‍ത്തിവച്ചതു സംബന്ധിച്ചു ഹൈക്കോടതിയില്‍ മലക്കം മറിഞ്ഞ് സംസ്ഥാന സര്‍ക്കാര്‍.
തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരുടെ യോഗത്തിലെ തീരുമാനപ്രകാരമാണ് ഓഡിറ്റിങ് നിര്‍ത്തിവച്ചതെന്നായിരുന്നു സര്‍ക്കാര്‍ മുന്‍പു കോടതിയില്‍ അറിയിച്ചത്. എന്നാല്‍ കോടതിയില്‍ ഹാജരാക്കിയ യോഗ തീരുമാനത്തിന്റെ മിനുട്സില്‍ ഇങ്ങനെ തീരുമാനമുണ്ടായിരുന്നില്ല. കൊവിഡുമായി ബന്ധപ്പെട്ട ചില തടസങ്ങളാണ് ഓഡിറ്റ് നീട്ടിവയ്ക്കുന്നതിനു കാരണമെന്ന നിലപാടും മുന്‍പു സ്വീകരിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഹാജരാക്കിയ മിനുട്സിന്റെ പകര്‍പ്പില്‍ ഇങ്ങനെയൊരു കാരണവും രേഖപ്പെടുത്തിയിട്ടില്ല.
സര്‍ക്കാര്‍ മുന്‍ നിലപാടിനു വിരുദ്ധമായാണ് മിനുട്സിലെ പരാമര്‍ശങ്ങളെന്ന് ചെന്നിത്തലയുടെ അഭിഭാഷകന് ടി. ആസഫലി കോടതിയില്‍ ബോധിപ്പിച്ചു.
സെക്രട്ടറിമാരുടെ യോഗത്തിന്റെ മിനുട്സ് ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് മിനുട്സ് ഹാജരാക്കിയത്.
തദ്ദേശ സ്ഥാപങ്ങളിലെ ഓഡിറ്റിങ് നിര്‍ത്തിവച്ചത് ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്കിയ ഹരജിയിലാണ് സര്‍ക്കാര്‍ വിരുദ്ധ നിലപാട് സ്വീകരിച്ചത്. ഹരജി കോടതി വിധി പറയാന്‍ മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."