HOME
DETAILS
MAL
ചന്ദനതൈല ഇ-ലേലം; വിറ്റത് മൂന്ന് കിലോ മാത്രം
backup
June 26 2019 | 18:06 PM
മറയൂര്‍ (ഇടുക്കി): കേരള വനംവകുപ്പിന്റെ നേതൃത്വത്തില്‍ ഇന്നലെ മറയൂരില്‍ നടന്ന ചന്ദനതൈല ഇ-ലേലത്തില്‍ വിറ്റഴിച്ചത് മൂന്ന് കിലോ തൈലം മാത്രം.
കേരളാ സോപ്സ് കമ്പനിയാണ് അടിസ്ഥാന വിലയായ 2.33 ലക്ഷം രൂപയില്‍ നിന്ന് 500 രൂപ കൂട്ടി മൂന്ന് കിലോ ചന്ദനതൈലം വാങ്ങിയത്. നികുതിയടക്കം 2.93 ലക്ഷം രൂപ ഒരു കിലോ തൈലത്തിന് സര്‍ക്കാരില്‍ അടയ്ക്കണം. മറ്റ് കമ്പനികള്‍ ലേലത്തില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പങ്കെടുത്തില്ല. 1998ല്‍ തൊണ്ടിമുതലായി പിടിച്ചെടുത്ത 225 കിലോ ചന്ദനതൈലത്തില്‍ 100 കിലോ തൈലമാണ് ലേലത്തിന് ഇത്തവണ വച്ചിരുന്നത്. അടിസ്ഥാന വിലയുടെ ഇരുപത്തിയഞ്ചര ശതമാനം നികുതി തുകയും ചേര്‍ത്ത് 2.93 കോടി രൂപ വിലമതിക്കുന്ന ചന്ദനമാണ് ലേലത്തില്‍ വച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."