ബി.ജെ.പി അധികാരത്തില്‍ വന്നതോടെ രാജ്യത്ത് ആള്‍ക്കൂട്ടക്കൊല ആരംഭിച്ചുവെന്ന് ഇ.ടി
ന്യൂഡല്‍ഹി: ബി.ജെ.പി അധികാരത്തില്‍ വന്നതോടെ രാജ്യത്ത് ആള്‍ക്കൂട്ടക്കൊലകള്‍ ആരംഭിച്ചുവെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. ജാര്‍ഖണ്ഡ് ആള്‍ക്കൂട്ടക്കൊലക്കെതിരേ ജന്തര്‍ മന്ദറില്‍ നടന്ന പ്രതിഷേധപരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഇ.ടി. മുഹമ്മദ് ബഷീര്‍.
ജാര്‍ഖണ്ഡിലെ ഖര്‍സാവനില്‍ ഉണ്ടായത് മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവമാണ്. അതിന്റെ വാര്‍ത്ത മാധ്യമങ്ങളില്‍ വന്നത് പോലും കാണുമ്പോള്‍ മനുഷ്യ ഹൃദയമുള്ള ആരും ഞെട്ടിപ്പോകും.
കള്ളനെന്ന കുറ്റം ചുമത്തി നിരപരാധിയായ തബ്‌റേസ് അന്‍സാരിയെ ജനക്കൂട്ടം തല്ലിക്കൊല്ലുകയായിരുന്നു. തല്ലു കൊണ്ട് ശരീരത്തില്‍ നിന്ന് രക്തം വരുമ്പോഴും ജയ് ശ്രീറാം, ജയ് ഹനുമാന്‍ എന്ന് വിളിക്കാനാണ് അക്രമികള്‍ ആവശ്യപ്പെട്ടത്.
ജീവന്‍ രക്ഷപ്പെടുമെന്ന പ്രതീക്ഷയില്‍ ആ പാവം അവര്‍ പറഞ്ഞത് അനുസരിച്ചു. ജീവച്ഛവമായ അദ്ദേഹത്തെ പൊലിസ് കൊണ്ട് പോയതാവട്ടെ ആശുപത്രിയിലേക്കല്ല, പൊലിസ് സ്‌റ്റേഷനിലേക്കാണ്. ആള്‍ക്കൂട്ടക്കൊലക്കെതിരേ നിയമ നിര്‍മാണം നടത്തണമെന്ന് സുപ്രിം കോടതി നിര്‍ദേശിച്ചിരുന്നു.
അതിന് സര്‍ക്കാര്‍ സന്മനസ്സ് കാണിച്ചില്ല. ഈ സര്‍ക്കാര്‍ അവതരിപ്പിച്ച ആദ്യത്തെ നിയമം മുത്വലാഖിന്റേതാണ്. ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ചരിത്രത്തെ കളങ്കപ്പെടുത്തുമാറ് സഭയിലാകെ മന്ത്രോച്ചാരണങ്ങളായിരുന്നു.
കത്‌വ പ്രശ്‌നത്തില്‍ ഇടപെട്ട ലീഗ് കേസ് നടത്തുന്നതിന് അഭിഭാഷകനെ ചുമതലപ്പെടുത്തി. ഇപ്പോള്‍ കേസ് നടത്തിയ അഭിഭാഷകനെ കള്ളക്കേസില്‍ പെടുത്താനാണ് ബി.ജെ.പി ശ്രമിക്കുന്നത്- ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."