HOME
DETAILS
MAL
പരിഹാരമില്ലാതെ വെള്ളക്കെട്ട്; ഡ്രൈനേജ് നിര്മിക്കണമെന്നാവശ്യം
backup
July 28 2016 | 00:07 AM
തേഞ്ഞിപ്പലം: തയ്യിലക്കടവ്- മണ്ണട്ടംപാറ അണക്കെട്ട് റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ നടപടിയില്ല. റോഡിന്റെ വിവിധ ഭാഗങ്ങളിലായി വെള്ളം കെട്ടിനില്‍ക്കുന്നത് വിദ്യാര്‍ഥികളടക്കമുള്ള കാല്‍നട യാത്രക്കാര്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. റോഡിന്റെ തകര്‍ച്ചയ്ക്കും ഇത് കാരണമാകുന്നു.
മഴവെള്ളം ഒഴുകിപ്പോകാന്‍ സംവിധാനമില്ലാത്തതാണ് പലയിടത്തും വെള്ളം കെട്ടിനില്ക്കാനിടയാക്കുന്നത്. താഴ്ന്ന ഭാഗം മണ്ണിട്ട് ഉയര്‍ത്തുകയോ വെള്ളം ഒഴുക്കിവിടാന്‍ മറ്റു സംവിധാനം ഒരുക്കുകയോ ചെയ്താല്‍ മാത്രമേ ശാശ്വത പരിഹാരമാകൂവെന്ന് നാട്ടുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."