HOME
DETAILS

തബ്‌ലീഗുകാര്‍ക്കെതിരായ കേസില്‍ അപൂര്‍ണ സത്യവാങ്മൂലം കേന്ദ്രത്തിന് സുപ്രിംകോടതിയുടെ വിമര്‍ശനം

  
backup
November 18 2020 | 02:11 AM

%e0%b4%a4%e0%b4%ac%e0%b5%8d%e2%80%8c%e0%b4%b2%e0%b5%80%e0%b4%97%e0%b5%81%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%be%e0%b4%af

 


ന്യൂഡല്‍ഹി: തബ്‌ലീഗ് ജമാഅത്തിനെ കൊവിഡ് വാഹകരും ഭീകരരുമായി ചിത്രീകരിച്ച മാധ്യമങ്ങള്‍ക്കെതിരേ നടപടി ആവശ്യപ്പെട്ടുള്ള കേസില്‍ അപൂര്‍ണമായ സത്യവാങ്മൂലം നല്‍കിയ കേന്ദ്രത്തിന് സുപ്രിംകോടതിയുടെ വിമര്‍ശനം. വിദ്വേഷ പ്രചരണം നടത്തിയ മാധ്യമങ്ങള്‍ക്കെതിരേ കെബിള്‍ ടി.വി നെറ്റ്‌വര്‍ക്ക് റഗുലേഷന്‍ ആക്ട് പ്രകാരം എന്തു നടപടിയെടുത്തുവെന്ന് അറിയിക്കാനാണ് തങ്ങള്‍ ആവശ്യപ്പെട്ടതെന്നും എന്നാല്‍ സത്യവാങ്മൂലത്തില്‍ അതില്ലെന്നും ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ദെ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാറിന്റെ നടപടി നിരാശപ്പെടുത്തുന്നതാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
ഇത് രണ്ടാമത്തെ തവണയാണ് ഇതേ കേസില്‍ സുപ്രിംകോടതി കേന്ദ്രത്തെ ശാസിക്കുന്നത്. ആദ്യം നിങ്ങള്‍ ശരിയായ രീതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തില്ല. രണ്ടാമത് ശരിയായി ചെയ്തപ്പോള്‍ അതില്‍ പ്രധാന ചോദ്യത്തിന് ഉത്തരമില്ല. ഇങ്ങനെയൊന്നും കാര്യം നടക്കില്ലെന്നും കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് കോടതി പറഞ്ഞു.
ന്യൂസ് ബ്രോഡ്കാസ്റ്റിങ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി(എന്‍.ബി.എസ്.എ) ഇതു സംബന്ധിച്ച് എടുത്ത നടപടികള്‍ സത്യവാങ്മൂലത്തില്‍ വിശദീകരിച്ചതിനെയും കോടതി ചോദ്യം ചെയ്തു. സ്വകാര്യ ഏജന്‍സിയായ എന്‍.ബി.എസ്.എ എന്തു നടപടിയെടുത്തുവെന്ന് തങ്ങളെ അറിയിക്കുന്നത് എന്തിനാണെന്ന് കോടതി ചോദിച്ചു.
എന്‍.ബി.എസ്.എ സെല്‍ഫ് റഗുലേഷന്‍ ബോഡിയാണെന്നായിരുന്നു ഇതിന് തുഷാര്‍ മേത്തയുടെ മറുപടി. നിലവില്‍ ഇത്തരം റിപ്പോര്‍ട്ടിങ് നിയന്ത്രിക്കാന്‍ സംവിധാനമില്ലെന്നും സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു. സംവിധാനമില്ലെങ്കില്‍ അതുണ്ടാക്കുകയല്ലേ വേണ്ടതെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു.
തബ്‌ലീഗ് ജമാഅത്ത് വിഷയം ചില മാധ്യമങ്ങള്‍ വര്‍ഗീയത കലര്‍ത്തി റിപ്പോര്‍ട്ട് ചെയ്‌തെന്നും അതിനെതിരേ പരാതി നല്‍കിയിട്ടും കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുത്തില്ലെന്നും ചൂണ്ടിക്കാട്ടി ജംഇയ്യത്ത് ഉലമായെ ഹിന്ദാണ് സുപ്രിംകോടതിയെ സമീപിച്ചത്. മൂന്നാഴ്ചയ്ക്കുള്ളില്‍ എല്ലാ വിവരങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുള്ള പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കി.
ജസ്റ്റിസുമാരായ എ.എസ് ബൊപ്പണ്ണ, വി രാമസുബ്രഹ്മണ്യന്‍ എന്നിവരായിരുന്നു കേസ് പരിഗണിച്ച ബെഞ്ചിലെ മറ്റംഗങ്ങള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

174 തൊഴിലുകൾക്ക് കൂടി പരീക്ഷ നിർബന്ധമാക്കി സഊദി

Saudi-arabia
  •  3 hours ago
No Image

ചത്തിസ്‌ഗഢിൽ മാവോവാദികൾ സ്ഥാപിച്ച സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ബി.എസ്.എഫ് ജവാന് പരുക്ക്

National
  •  3 hours ago
No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  4 hours ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  4 hours ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  4 hours ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  5 hours ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  5 hours ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  5 hours ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  6 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  6 hours ago