മധ്യപ്രദേശില്‍ ഇനി 'കൗ കാബിനറ്റും'
ഭോപ്പാല്‍: മനുഷ്യാവകാശ ധ്വംസനങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ധിക്കുന്ന രാജ്യത്ത് പശുക്കളുടെ അവകാശ സംരക്ഷണത്തിനായി പ്രത്യേക കാബിനറ്റ്. ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശിലാണ് പശുക്കളുടെ ഉന്നമനത്തിനായി പ്രത്യേക കാബിനറ്റ് തന്നെ പ്രഖ്യാപിച്ചിരിക്കുന്നത്.
പശുക്കള്ക്കള്ക്കായി പ്രത്യേക കൗ കാബിനറ്റ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് പ്രഖ്യാപിച്ചു കഴിഞ്ഞു. പശുക്കളുടെ സംരക്ഷണത്തിനായി കൗ കാബിനറ്റ് രൂപീകരിക്കാന്‍ തീരുമാനിച്ച് കാര്യം ഇന്നാണ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് പ്രഖ്യാപിച്ചത്. ആനിമല്‍ ഹസ്ബന്‍ട്രി, ഫോറസ്റ്റ്, പഞ്ചായത്ത്, പ്രാദേശിക വികസനം, കാര്‍ഷിക വികസനം എന്നിവ ഇനി കൗ കാബിനറ്റിന്റെ കീഴിലായിരിക്കും.
പശുക്കളുടെ സംരക്ഷണത്തിനും ഉന്നമനത്തിനും വേണ്ടിയാണ് കൗ കാബിനറ്റ് തുടങ്ങാന്‍ തീരുമാനിച്ചതെന്നും കൗ കാബിനറ്റിന്റെ ആദ്യ യോഗം ഗോപാഷ്ഠമി ദിനമായ നവംബര്‍ 22ന് 12 മണിക്ക് നടക്കുമെന്നും അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."