കോപ: ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് നാളെ തുടക്കം
സാവോ പോളോ: സ്വന്തം നാട്ടില്‍ നടക്കുന്ന കോപ അമേരിക്ക കിരീടം സ്വന്തമാക്കാന്‍ ഇറങ്ങുന്ന ബ്രസീല്‍ ആദ്യ ക്വാര്‍ട്ടറില്‍ നാളെ പരാഗ്വെയെ നേരിടും. ഇതിന് മുന്‍പ് രണ്ട് തവണ പരാഗ്വെയോട് പരാജയപ്പെട്ടായിരുന്നു കോപയില്‍നിന്ന് ബ്രസീല്‍ പുറത്തായത്. എന്നാല്‍ ഇത്തവണ പരാഗ്വെയെ പിടിച്ച് കെട്ടി സെമിയില്‍ പ്രവേശിക്കാമെന്ന ഉറച്ച വിശ്വാസത്തിലാണ് ടിറ്റെയുടെ കുട്ടികള്‍.
മൂന്ന് മത്സരങ്ങളില്‍ എട്ട് ഗോള്‍ സ്‌കോര്‍ ചെയ്ത ബ്രസീല്‍ മികച്ച ഫോമിലാണ്. ആദ്യ മത്സരത്തില്‍ ബൊളീവിയയെ എതിരില്ലാത്ത മൂന്ന് ഗോളിനും മൂന്നാം മത്സരത്തില്‍ പെറുവിനെ എതിരില്ലാത്ത അഞ്ച് ഗോളിനുമാണ് ബ്രസീല്‍ തകര്‍ത്തത്. രണ്ടാം മത്സരത്തില്‍ വെനസ്വലക്കെതിരേ മാത്രമായിരുന്നു സമനില പിടിച്ചത്. ലോകത്തെ എല്ലാ മികച്ച ലീഗുകളിലും കളിക്കുന്ന താരങ്ങളെ ഉള്‍പ്പെടുത്തി രൂപപ്പെടുത്തിയ ബ്രസീലിയന്‍ ടീമിന് എല്ലാ മേഖലയിലും താര സമ്പത്തുണ്ട്. ഇത് കൃത്യമായി വിനിയോഗിക്കാനായാല്‍ ഇന്നത്തെ മത്സരത്തില്‍ അനായാസം പരാഗ്വെയെ കീഴടക്കാന്‍ കാനറികള്‍ക്ക് കഴിയും.
മികച്ച ഫോമിലുള്ള ഗോള്‍ കീപ്പര്‍ ആലിസണ്‍ ബക്കറിന് മൂന്ന് മത്സരങ്ങളിലും കീപ്പര്‍ ക്ലീന്‍ ഷീറ്റ് ലഭിക്കുകയും ചെയ്തിരുന്നു. മികച്ച ഫോമില്‍ നില്‍ക്കുന്ന ആലിസണ്‍ ബക്കര്‍, മുന്നേറ്റ താരങ്ങളായ ഫിര്‍മീഞ്ഞോ, ജീസസ്, വില്യന്‍ എന്നിവരുടെ സാന്നിധ്യമാണ് ബ്രസീലിന് കരുത്ത് പകരുന്നത്. പ്രതിരോധത്തിലും മധ്യനിരയിലും കരുത്ത് കാട്ടുന്ന ബ്രസീല്‍ അനായാസം ജയിക്കാമെന്ന വിശ്വാസത്തിലാണ്. അതേസമയം, ആദ്യ മത്സരത്തില്‍ അര്‍ജന്റീനയെ സമനിലയില്‍ തളച്ച് വരുന്ന പരാഗ്വെ ബ്രസീലിനെയ തറപറ്റിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. ഇരു ടീമുകളും സെമി ഫൈനല്‍ ലക്ഷ്യമിട്ട് ഇറങ്ങുന്നതിനാല്‍ ഇന്ന് മികച്ചൊരു മത്സരം പ്രതീക്ഷിക്കാം. പെറുവിനെതിരേ ഇറങ്ങിയ ഇലവന്‍ തന്നെയായിരിക്കും പരാഗ്വെക്കെതിരേയും ബ്രസീല്‍ അണിനിരത്തുക.
തിരിച്ചുവരും: മാഴ്‌സലോ
ബ്രസീല്‍ ടീമിലേക്ക് തിരിച്ചെത്തുമെന്ന് മാഴ്‌സലോ. തന്നെ കോപ അമേരിക്ക ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍ ദുഃഖമുണ്ടെന്നും മാഴ്‌സലോ പറഞ്ഞു. കഴിഞ്ഞ സീസണില്‍ റയല്‍ മാഡ്രിഡില്‍ മോശം പ്രകടനം കാഴ്ചവച്ചതായിരുന്നു മാഴ്‌സലോയെ തഴയാനുള്ള കാരണം.
ടിറ്റെയോട് ദേഷ്യമില്ലെന്നും ടിറ്റെ തന്നെ ഒരുപാട് സഹായിച്ച പരിശീലകനാണെന്നും മാഴ്‌സലോ പറഞ്ഞു. കരിയര്‍ അവസാനിക്കുന്ന കാലം വരെ ബ്രസീലിനു വേ@ണ്ടി കളിക്കണം. അതാണ് ലക്ഷ്യം. അതിനു വേണ്ട@ി കഠിന പ്രയത്‌നം ചെയ്യാനാണ് തീരുമാനം- മാഴ്‌സലോ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."