HOME
DETAILS

മലയോര മേഖലയിലെ ക്വാറി, ക്രഷര്‍ യൂനിറ്റുകളില്‍ സബ് കലക്ടറുടെ പരിശോധന

  
backup
September 23 2018 | 07:09 AM

%e0%b4%ae%e0%b4%b2%e0%b4%af%e0%b5%8b%e0%b4%b0-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%95%e0%b5%8d%e0%b4%b5%e0%b4%be%e0%b4%b1%e0%b4%bf-%e0%b4%95%e0%b5%8d


മുക്കം: മലയോര മേഖലയിലെ ക്വാറി, ക്രഷര്‍ യൂനിറ്റുകളില്‍ കോഴിക്കോട് സബ് കലക്ടര്‍ വി. വിഘ്‌നേശ്വരിയുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. ഉരുള്‍പൊട്ടല്‍ ഏറ്റവുമധികം ദുരിതം വിതച്ച കാരശ്ശേരി, കൂടരഞ്ഞി, കൊടിയത്തൂര്‍ പഞ്ചായത്തുകളിലാണ് സംഘം എത്തിയത്.
കൂടരഞ്ഞി പഞ്ചായത്തില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായതിന്റെ പശ്ചാത്തലത്തില്‍ പശ്ചിമഘട്ട മലനിരകളില്‍ വ്യാപകമായി നടക്കുന്ന അനധികൃത ഖനനം സംബന്ധിച്ച് കൂടരഞ്ഞി വില്ലേജ് ഓഫിസര്‍ ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് സബ് കലക്ടര്‍, സി.ഡബ്ല്യു.ആര്‍.ഡി.എം പ്രതിനിധി, സോയില്‍ കണ്‍സര്‍വേറ്റര്‍, ഹൈഡ്രോ ജിയോളജിസ്റ്റ്, ജിയോളജിസ്റ്റ് എന്നിവരുടെ സംഘത്തെ കലക്ടര്‍ പരിശോധനക്കായി നിയമിച്ചത്.
ഇന്നലെ രാവിലെ പത്തോടെ എത്തിയ സംഘം മലയോര മേഖലയിലെ ഒട്ടുമിക്ക ക്വാറികളിലും പരിശോധന നടത്തി ഉച്ചയോടെയാണ് തിരിച്ചു പോയത്. അതേസമയം പരാതി പറയാനെത്തിയ നാട്ടുകാരെ കാരശ്ശേരി പാറത്തോട് മേഖലയില്‍ ക്വാറിയിലെ ജീവനക്കാര്‍ മര്‍ദിച്ചതായും പരാതിയുണ്ട്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ക്വാറിയുടെയും ക്രഷറിന്റെയും പ്രവര്‍ത്തന സമയമെന്നിരിക്കെ രാത്രി വൈകിയും അതിരാവിലെയും ക്വാറിയിലേക്ക് ടിപ്പര്‍ ലോറികളും മറ്റും വരുന്നതിനാല്‍ ഉറങ്ങാനോ കുട്ടികള്‍ക്ക് പഠിക്കാനോ പറ്റാത്ത അവസ്ഥയാണന്ന് നാട്ടുകാര്‍ പറയുന്നു.
എന്നാല്‍ സബ് കലക്ടറുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പരിശോധന പ്രഹസനമായിരുന്നെന്ന് നാട്ടുകാര്‍ ആരോപിച്ചു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യാത്രാ വിലക്ക് ലംഘിച്ച് യു.എ.ഇ പൗരൻ കുടുംബസമേതം ലബനാനിലേക്ക് പോയി; അന്വേഷണത്തിന് ഉത്തരവ്

uae
  •  2 months ago
No Image

വിദ്യാര്‍ഥിനിയെ കാണാതായ കേസ്:  ഒരാള്‍കൂടി അറസ്റ്റില്‍

Kerala
  •  2 months ago
No Image

'യു.എ.ഇ സ്റ്റാൻഡ്‌സ് വിത്ത് ലബനാൻ'; ഷാർജ എക്സ്പോ സെന്ററിൽ സംഭാവനാ ശേഖരണം 19 മുതൽ

uae
  •  2 months ago
No Image

ആള്‍ക്കൂട്ടക്കൊലകള്‍ നടത്തുന്ന ബി.ജെ.പി ഭീകരവാദികളുടെ പാര്‍ട്ടി' ആഞ്ഞടിച്ച് ഖാര്‍ഗെ 

National
  •  2 months ago
No Image

പൊന്നും വിലയുള്ള കുങ്കുമപ്പൂവ് ഉൽപ്പാദനം ഇരട്ടിയാക്കാൻ സഊദി ഒരുങ്ങുന്നു

Saudi-arabia
  •  2 months ago
No Image

ഷാർജയിലെ എല്ലാ പൗരന്മാർക്കും ആരോഗ്യ ഇൻഷുറൻസ് നൽകുമെന്ന് ഭരണാധികാരി

uae
  •  2 months ago
No Image

'മദ്രസകള്‍ക്ക് ധന സഹായം നല്‍കരുത്'ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ച് ബാലാവകാശ കമ്മീഷന്‍ 

National
  •  2 months ago
No Image

ലഹരിക്കേസ്: ശ്രീനാഥ് ഭാസിക്കും പ്രയാഗ മാര്‍ട്ടിനുമെതിരേ തെളിവുകളില്ല, ഇനി ചോദ്യം ചെയ്യല്‍ ആവശ്യമെങ്കില്‍ മാത്രം

Kerala
  •  2 months ago
No Image

'ഫോണ്‍ ഹാജരാക്കിയില്ല'; സിദ്ദിഖ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് പൊലിസ്, ഇന്നത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഒന്‍പത് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

Kerala
  •  2 months ago