HOME
DETAILS
MAL
ബുണ്ടസ് ലീഗയിലെ ആദ്യ വനിതാ റഫറിയായി ബിബിയാന
backup
May 20 2017 | 01:05 AM
ബെര്‍ലിന്‍: അടുത്ത സീസണിലെ ബുണ്ടസ് ലീഗയിലെ മത്സരങ്ങള്‍ നിയന്ത്രിക്കാന്‍ വനിതാ റഫറിയും. ജര്‍മന്‍ പൊലിസ് വനിതയും ഇംഗ്ലീഷ് റഫറി ഹൊവാര്‍ഡ് വെബ്ബിന്റെ കൂട്ടുകാരിയുമായ 38കാരി ബിബിയാന സ്റ്റെയ്ന്ഹ്യൂസാണ് അടുത്ത സീസണിലെ ബുണ്ടസ് ലീഗ ഫുട്ബോള്‍ പോരാട്ടങ്ങള്‍ നിയന്ത്രിക്കാന്‍ മൈതാനത്തിറങ്ങുക. ബുണ്ടസ് ലീഗയില്‍ വിസിലൂതുന്ന ആദ്യ വനിതാ റഫറിയായും ഇവര്‍ മാറി. 1999 മുതല്‍ നാലാം ഒഫിഷ്യല്‍ റഫറിയായി ജര്‍മന്‍ ഫുട്ബോള്‍ അസോസിയേഷനില്‍ പ്രവര്‍ത്തിക്കുന്ന ബിബിലിയാനക്ക് കഴിഞ്ഞ ദിവസം സ്ഥാനക്കയറ്റം നല്‍കുകയായിരുന്നു. 2007 മുതല്‍ രണ്ടാം ഡിവിഷന് മത്സരങ്ങള്‍ നിയന്ത്രിക്കാന്‍ മൈതാനത്തിറങ്ങുന്നുണ്ട് ബിബിയാന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."