ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ കൗണ്‍സില്‍ മീറ്റ് നാളെ
കല്‍പ്പറ്റ. സമസ്ത കേരളാ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ കൗണ്‍സില്‍ മീറ്റ് നാളെ രാവിലെ മുതല്‍ സമസ്ത കാര്യാലയത്തില്‍ നടക്കും.
കഴിഞ്ഞ ഒരു വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കുകളും അവതരിപ്പിക്കും. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ കമ്മറ്റിയുടെ കീഴില്‍ 14 റെയ്ഞ്ചുകള്‍ ആണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ഓരോ റെയ്ഞ്ചുകളില്‍ നിന്നും ജില്ലാ കൗണ്‍സിലര്‍മാര്‍ യോഗത്തില്‍ സംബന്ധിക്കും. യോഗത്തില്‍ 2018-19 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കും. നിലവില്‍ ഇമ്പിച്ചിക്കോയ മുസ്ലിയാര് പ്രസിഡന്റും അഷ്റഫ് ഫൈസി പനമരം സെക്രട്ടറിയും സൈനുല്‍ ആബിദ് ദാരിമി ട്രഷററുമായാണ് കമ്മിറ്റി പ്രവര്‍ത്തിക്കുന്നത്. യോഗത്തില്‍ മുഴുവന്‍ ജില്ലാ കൗണ്‍സിലര്‍മാരും പങ്കെടുക്കണമെന്ന് സെക്രട്ടറി അശ്റഫ് ഫൈസി പനമരം അഭ്യര്‍ഥിച്ചു. യോഗത്തില്‍ മുഅല്ലിം ഡേയുടെ ഭാഗമായി ജില്ലയില്‍ നിന്ന് സ്വരൂപിച്ച ഫണ്ട് സംസ്ഥാന നേതാക്കള്‍ക്ക് കൈമാറും. യോഗത്തില്‍ ഹനീഫല്‍ ഫൈസി റിട്ടേണിങ് ഓഫിസറാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."