HOME
DETAILS
MAL
ആന്തൂരിലെ പാര്‍ഥാസ് കണ്വെന്ഷന് സെന്ററിന് പ്രശ്നങ്ങളുണ്ടെന്ന് പുതിയ സെക്രട്ടറിയുടെ കണ്ടെത്തല്‍
backup
June 27 2019 | 17:06 PM
തളിപ്പറമ്പ്: ആന്തൂരിലെ പാര്‍ഥാസ് കണ്വെന്ഷന് സെന്ററില്‍ പരിശോധന നടത്തിയ പുതിയ നഗരസഭാ സെക്രട്ടറി സെന്ററിന് പ്രശ്നങ്ങളുണ്ടെന്ന് കണ്ടെത്തി.
നഗരസഭയില്‍ പുതുതായി ചുമതലയേറ്റ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് പാര്‍ഥാസ് സെന്ററില്‍ പരിശോധന നടത്തിയത്. മുന്‍ സെക്രട്ടറി കണ്ടെത്തിയ ന്യൂനതകള്തന്നെ പരിശോധനയില്‍ വീണ്ടും കണ്ടെത്തിയതായും അവ പരിഹരിക്കണമെന്ന് ഉടമസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സെക്രട്ടറി എം.സുരേശന് പറഞ്ഞു.
നാലര വര്‍ഷമായി ഇദ്ദേഹം മട്ടന്നൂര്‍ നഗരസഭാ സെക്രട്ടറിയായിരുന്നു. പ്രവാസി വ്യവസായിയായ സാജന് ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് ആന്തൂര്‍ നഗരസഭ സെക്രട്ടറിയായിരുന്ന കെ. ഗിരീഷ് ഉള്‍പ്പടെ നാല് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതിനുശേഷമാണ് ഇദ്ദേഹം ഇവിടെ ചുമതല ഏല്‍ക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."