HOME
DETAILS

ആരോഗ്യകരമായ രാഷ്ട്രീയ സംസ്‌കാരം ഉണ്ടാക്കാന്‍ കഴിഞ്ഞത് നേട്ടമെന്നു മുഖ്യമന്ത്രി

  
backup
May 20 2017 | 05:05 AM

pinarayi-govt-one-year-anniversary-press-meet


തിരുവനന്തപുരം: മതനിരപേക്ഷ നവകേരളം പടുത്തുയര്‍ത്തുകയാണ് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ പ്രധാനപ്പെട്ട ലക്ഷ്യമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.

യു.ഡി.എഫ് സര്‍ക്കാരിന്റെ ഭരണകാലത്തെ രാഷ്ട്രീയ ജീര്‍ണത മാറ്റി ചട്ടങ്ങളും നിയമങ്ങളും അനുസരിച്ച് ആരോഗ്യകരമായ രാഷ്ട്രീയ സംസ്‌കാരം വളര്‍ത്താന്‍ എല്‍.ഡി.എഫ് സര്‍ക്കാരിനു കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് നേട്ടങ്ങള്‍ വിശദീകരിച്ച് വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു മുഖ്യമന്ത്രി.

സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത് വ്യക്തമായ ചട്ടങ്ങള്‍ പ്രകാരമാണ്. കണ്ണൂര്‍ വിമാനത്താവളം, വിഴിഞ്ഞം എന്നീ പദ്ധതികളുമായും മുന്നോട്ടുപോകും. ഗെയില്‍ പദ്ധതി ഉടന്‍ നടപ്പാക്കും. അതു സര്‍ക്കാരിനും ജനങ്ങളും ഗുണപ്രദമാണ്. അതിനാല്‍ ആ പദ്ധതി ഒഴിവാക്കാനാവില്ല. സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികളെല്ലാം ഗുണം കണ്ടിട്ടുണ്ട്. എന്നാല്‍, മിക്കവയിലും എതിര്‍പ്പുകളും വിവാദങ്ങളും കൂട്ടിനുണ്ടായിരുന്നു. എതിര്‍പ്പുകള്‍ കണ്ട് പിന്നോക്കം പോകേണ്ടെന്ന തീരുമാനം ഗുണംകണ്ടുവെന്നും അദ്ദേഹം പറഞ്ഞു.
കൈത്തറി കയര്‍ മേഖലയ്ക്ക്, ഉണര്‍വേകി അടിസ്ഥാന സൗകര്യ വികസനത്തിന് വന്‍ മുന്നേറ്റമാണ് ഉണ്ടായിട്ടുള്ളത്.

സാധാരണക്കാരുടെ ആഗ്രഹത്തിനൊത്ത ഭരണമാണ് സര്‍ക്കാര്‍ കാഴ്ചവച്ചത്. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തെ അന്തര്‍ദേശീയ തലത്തില്‍ തന്നെ പ്രവര്‍ത്തന വൈദഗ്ധ്യം കൊണ്ട് ശ്രദ്ധേയമാക്കാനായി. എന്നാല്‍ യു.ഡി.എഫ് സര്‍ക്കാര്‍ ശ്രദ്ധേയമായത് ആരോപണങ്ങള്‍ കൊണ്ടും രാഷ്ട്രീയ ജീര്‍ണത കൊണ്ടുമായിരുന്നു.

പെന്‍ഷനുകള്‍ ഏകീരിക്കാനും അത് വീടുകളിലെത്തിക്കാനും സര്‍ക്കാരിനായി. 1900 കോടി രൂപ പെന്‍ഷന്‍ കുടിശ്ശിക വിതരണം ചെയ്തു. ക്ഷേമ പെന്‍ഷനായി 50 ലക്ഷത്തോളം പേര്‍ക്ക് 5100 കോടി വിതരണം ചെയതു. അഴിമതി  കുറഞ്ഞ സംസ്ഥാനമെന്ന് അറിയപ്പെടുന്ന കേരളത്തെ ഉടന്‍ അഴിമതി മുക്തമാക്കി മാറ്റും. എല്‍.ഡി.എഫ് അധികാരത്തില്‍ വന്നതിനു ശേഷം ഒരു തരത്തിലുള്ള അഴിമതിയും സംസ്ഥാനത്തെ ബാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കിഫ് ബി സംസ്ഥാനത്തിന് കുതിപ്പാകും, അഭിമാനര്‍ഹമായ പദ്ധതിയാണ് കിഫ്ബി. ലോകോത്തര നിലവാരമുള്ള വിദഗ്ധരാണ് കിഫ്ബി പ്രവര്‍ത്തനം വിലയിരുത്തുന്നത്. വികസന പദ്ധതികളുടെ കുതിച്ചുചാട്ടത്തിന് വിഭവ സമാഹരണം വേണം. ആരോഗ്യരംഗത്ത് ആര്‍ദ്രം പദ്ധതി, ഭവനരഹിതരായ രണ്ടര ലക്ഷം പേര്‍ക്ക് വീട് ഫ്‌ളാറ്റ്‌ പദ്ധതി.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രദ്ധേയമായ ഇടപെടല്‍ ഉണ്ടായി. അവര്‍ക്കൊപ്പമാണ് സര്‍ക്കാര്‍. ജോലി നിയമനക്കാര്യത്തിലെ മന്ദത മാറ്റി. ഒരു വര്‍ഷത്തിനിടെ പി.എസ്.സി വഴി മാത്രം 30,600 നിയമനങ്ങള്‍ നടത്തി. പുതിയ തസ്തികകള്‍ സൃഷ്ടിച്ചു. നഷ്ടത്തിലായ പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലാക്കും. ഒരു വര്‍ഷത്തിനിടെ 13 സ്ഥാപനങ്ങള്‍ ലാഭത്തിലാക്കി.

ആദ്യത്തെ സമ്പൂര്‍ണ വൈദ്യുത സംസ്ഥാനം, പവര്‍കട്ടും ലോഡ് ഷെഡിങ്ങുമില്ലാത്ത സംസ്ഥാനം എന്നീ ലക്ഷ്യങ്ങള്‍ കൈവരിക്കാനായി. വരള്‍ച്ച നേരിടാന്‍ സര്‍ക്കാരിന് ഫലപ്രദമായി ഇടപ്പെടനായെന്നും മുഖ്യമന്ത്രി പറഞ്ഞു.


പശ്ചാത്തല സൗകര്യ വികസനമേഖലയില്‍ കേരളത്തിന് തിരിച്ചടികള്‍ നേരിടേണ്ടി വന്നു. ഈ മേഖലയില്‍ കേരളം എത്തേണ്ടിടത്ത് എത്തിയിരുന്നില്ല. ദേശീയപാത വികസനം കേരളത്തില്‍ നടക്കില്ല എന്നായിരുന്നു പൊതുധാരണ. എന്നാല്‍ ഇതിനു മാറ്റം വന്നു. ഭൂമിയേറ്റെടുക്കലിന് നേരത്തെ ഉണ്ടായിരുന്ന എതിര്‍പ്പ് ഇപ്പോഴില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മസ്കത്ത്: ടൂറിസ്റ്റ് വീസയിൽ ഒമാനിലെ ബുറൈമിയിൽ എത്തി ദുരിതത്തിലായ കോട്ടയം സ്വദേശികളായ രണ്ട് യുവതികളെ കോട്ടയം ജില്ലാ കെഎംസിസി യുടെ നേതൃത്വത്തിൽ നാട്ടിൽ എത്തിച്ചു

oman
  •  18 days ago
No Image

വീട്ടിനുള്ളിൽ രാജവെമ്പാല, വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പിടികൂടി

Kerala
  •  18 days ago
No Image

അച്ഛനും മകനും ചേര്‍ന്ന് മോഷണം; മകന്‍ പൊലിസ് പിടിയില്‍, മോഷ്ടിച്ചത് മൂന്ന് ലക്ഷം രൂപയുടെ ഏലക്ക

Kerala
  •  18 days ago
No Image

അറബ് മണ്ണിൽ ചരിത്രമെഴുതി ദുബൈ റൺ

uae
  •  18 days ago
No Image

ഒടുവിൽ വിജയ വഴിയിൽ ബ്ലാസ്റ്റേഴ്‌സ്; ചെന്നൈയിനെ വീഴ്ത്തിയത് എതിരില്ലാത്ത 3 ഗോളുകള്‍ക്ക്

Football
  •  18 days ago
No Image

ഈദുൽ ഇത്തിഹാദ്; ഡിസംബർ രണ്ട്, മൂന്ന് തീയതികളിൽ ദുബൈയിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും, നഴ്സറികൾക്കും, സർവകലാശാലകൾക്കും അവധി

uae
  •  18 days ago
No Image

ഹരിപ്പാടിൽ രണ്ട് വള്ളങ്ങളിൽ നിന്ന് 100 വീതം പിച്ചള വളയങ്ങൾ മോഷണം പോയി; അഞ്ച് ലക്ഷം രൂപയുടെ നഷ്ടം

Kerala
  •  18 days ago
No Image

വ്യാജ ഓഫറുകൾ നൽകി കച്ചവടം; സ്ഥാപനങ്ങളിൽ പരിശോധനയുമായി ഖത്തർ വാണിജ്യ-വ്യവസായ മന്ത്രാലയം

qatar
  •  18 days ago
No Image

ഉത്തർപ്രദേശ്; നിർമാണം പൂർത്തിയാകാത്ത പാലത്തിൽ നിന്ന് കാർ നദിയിലേക്ക് വീണ് 3 യുവാക്കൾക്ക് ദാരുണാന്ത്യം

National
  •  18 days ago
No Image

ഭോപ്പാല്‍ വാതക ദുരന്തം; അതിജീവിതരുടെ അടുത്ത തലമുറയിലേക്കും പ്രത്യാഘാതങ്ങള്‍ ഉണ്ടായേക്കാമെന്ന് മുൻ ഫോറന്‍സിക് വിദഗ്ദ്ധന്‍

National
  •  18 days ago