HOME
DETAILS

കൊടിസുനിയെ കുടുക്കാന്‍ കൊടുവള്ളി നഗരസഭ

  
backup
June 27 2019 | 18:06 PM

%e0%b4%95%e0%b5%8a%e0%b4%9f%e0%b4%bf%e0%b4%b8%e0%b5%81%e0%b4%a8%e0%b4%bf%e0%b4%af%e0%b5%86-%e0%b4%95%e0%b5%81%e0%b4%9f%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95

 

 

കോഴിക്കോട്: ജയിലില്‍നിന്നും കൊടിസുനി പുറത്തേക്കു വിളിച്ച ഫോണ്‍കോളുകളുടെ വിവരം തേടി ജയില്‍ വകുപ്പ് നീങ്ങുമ്പോള്‍ കൊടിസുനിയുടെ ഭീഷണിയെ രാഷ്ട്രീയമായി നേരിടാന്‍ കൊടുവള്ളി നഗരസഭ. കൊടുവള്ളി നഗരസഭയിലെ ലീഗ് കൗണ്‍സിലറും ഖത്തറിലെ ജ്വല്ലറി ബിസിനസുകാരനുമായ കോഴിശ്ശേരി മജീദിനെ സ്വര്‍ണ ഇടപാടുമായി ബന്ധപ്പെട്ട് കൊടിസുനി ഭീഷണിപ്പെടുത്തിയിരുന്നു. ടി.പി ചന്ദ്രശേഖരന്‍ കൊലക്കേസില്‍ ജീവപര്യന്തം തടവു ശിക്ഷയനുഭവിക്കുന്ന കൊടിസുനി ഇതിനു മുന്‍പും ജയിലില്‍ കിടന്നുകൊണ്ട് നിരവധി ക്വട്ടേഷനുകള്‍ ഏറ്റെടുത്തതായി സൂചനയുണ്ടെങ്കിലും ഇതൊന്നും തെളിവുസഹിതം പുറത്തുപറയാന്‍ ആരും തയാറാകുകയോ പരാതി നല്‍കുകയോ ചെയ്തിരുന്നില്ല. കൊടിസുനിക്ക് സി.പി.എമ്മുമായുള്ള ബന്ധമായിരുന്നു പരസ്യ പരാതിയുമായി രംഗത്തുവരാന്‍ പലരും മടിച്ചത്. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ഭരണാനുകൂല്യത്തില്‍ വഴിവിട്ട് പരോള്‍ തരപ്പെടുത്താന്‍ കഴിഞ്ഞതിനാല്‍ കൊടിസുനിക്കും കൂട്ടര്‍ക്കും ജയിലിനുള്ളിലും പുറത്തും ഇടപെടാന്‍ കഴിയുകയും ചെയ്തിരുന്നു.


നഗരസഭ കൗണ്‍സിലറെ കൊടിസുനി ജയിലില്‍നിന്നും ഭീഷണി മുഴക്കിയതിന്റെ ഓഡിയോ ക്ലിപ്പ് പുറത്തുവന്നതോടെയാണ് ഭീഷണിക്ക് രാഷ്ട്രീയമാനം കൈവന്നത്.


ടി.പി ചന്ദ്രശേഖരന്‍ കൊലക്കേസ് പ്രതികളെ സി.പി.എം സംരക്ഷിക്കുകയാണെന്ന യു.ഡി.എഫ് ആരോപണത്തെ സാധൂകരിക്കുന്നതാണ് ഈ ഭീഷണി സന്ദേശമെന്നാണ് മുസ്‌ലിം ലീഗ് വിലയിരുത്തുന്നത്. ഈ സാഹചര്യത്തില്‍ രാഷ്ട്രീയമായും നിയമപരമായും വിഷയത്തെ മാറ്റാനാണ് ലീഗ് ഭരിക്കുന്ന കൊടുവള്ളി നഗരസഭയുടെ നീക്കം. കൊടിസുനിയുടെ കൗണ്‍സിലര്‍ക്കെതിരേയുള്ള 'ഭീഷണി'യുടെ പശ്ചാത്തലത്തില്‍ ഇന്ന് കൊടുവള്ളി നഗരസഭയുടെ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.
ഖത്തറില്‍ നിന്നുള്ള കള്ളക്കടത്തു സ്വര്‍ണം തട്ടിയെടുക്കുന്ന സംഘങ്ങള്‍ക്കുവേണ്ടി കൊടിസുനി ജയിലില്‍വച്ച് ഫോണ്‍ വഴി ഇടപെടുന്നതായി നേരത്തെ തന്നെ പരാതി ഉയര്‍ന്നിരുന്നു. എന്നാല്‍ ഭീഷണിക്ക് ഇരയായവര്‍ ഇക്കാര്യം പരസ്യമായി പുറത്തു പറഞ്ഞിരുന്നില്ല.


എന്നാല്‍ തന്റെ സുഹൃത്തിന്റെ കൈവശമുള്ള സ്വര്‍ണം രേഖയില്ലാതെ വാങ്ങണമെന്നാവശ്യപ്പെട്ടാണ് കൊടുവള്ളി നഗരസഭയിലെ കൗണ്‍സിലര്‍ കൂടിയായ ഖത്തറിലെ ജ്വല്ലറി വ്യാപാരി മജീദിനെ സുനി ഫോണില്‍ വിളിച്ചത്. നിയമപരമായി മാത്രമേ സ്വര്‍ണം വാങ്ങൂവെന്ന് മജീദ് പറഞ്ഞപ്പോഴാണ് കൊടിസുനി ഫോണില്‍ വധഭീഷണി ഉള്‍പ്പെടെ മുഴക്കിയത്.


ഡി.ആര്‍.ഐയെ ഉപയോഗിച്ച് ഖത്തറിലെ കച്ചവടം പൂട്ടിക്കുമെന്നും നാട്ടിലുള്ള കുടുംബത്തെ ജീവിക്കാന്‍ അനുവദിക്കില്ലെന്നുമാണ് ജയിലില്‍ കഴിയുന്ന സുനി ഭീഷണിപ്പെടുത്തിയത്.
ജയിലില്‍നിന്നും കൊടിസുനി ഫോണില്‍ വിളിച്ച രേഖയും ഭീഷണിയുടെ തെളിവുമുള്ളതിനാല്‍ നിയമപരമായി മജീദ് മുന്നോട്ടുപോയാല്‍ സര്‍ക്കാരും ജയില്‍ വകുപ്പും മറുപടി പറയേണ്ടി വരും. കൗണ്‍സിലറെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ കൊടുവള്ളി നഗരസഭ മുഖ്യമന്ത്രിക്കും മജീദ് ഇന്ത്യന്‍ എംബസിക്കും പരാതി നല്‍കിയിട്ടുണ്ട്.


അതേസമയം കൊടി സുനി ജയിലില്‍നിന്ന് ഫോണില്‍ വിളിച്ച് വ്യവസായിയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പരാതി നല്‍കിയാല്‍ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജന്‍ നിയമസഭയില്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

174 തൊഴിലുകൾക്ക് കൂടി പരീക്ഷ നിർബന്ധമാക്കി സഊദി

Saudi-arabia
  •  18 minutes ago
No Image

ചത്തിസ്‌ഗഢിൽ മാവോവാദികൾ സ്ഥാപിച്ച സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ബി.എസ്.എഫ് ജവാന് പരുക്ക്

National
  •  40 minutes ago
No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  an hour ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  an hour ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  2 hours ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  2 hours ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  2 hours ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  2 hours ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  3 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  3 hours ago