HOME
DETAILS
MAL
ഏത് നിമിഷവും സജ്ജരായിരിക്കുവാന്‍ വ്യോമസേനാംഗങ്ങള്‍ക്ക് നിര്‍ദ്ദേശം
backup
May 20 2017 | 07:05 AM
ന്യൂഡല്‍ഹി: ഏത് സമയവും അടിയന്തരമായ നീക്കത്തിന് സജ്ജരായിരിക്കാന്‍ വ്യോമസേന ഉദ്യോഗസ്ഥര്‍ക്ക് എയര്‍ ഫോഴ്സ് മേധാവി ബിഎസ് ധനോവയുടെ നിര്‍ദ്ദേശം. 12000 ഓളം ഓഫിസര്‍മാര്‍ക്ക് ധനോവ നേരിട്ട് അയച്ച കത്തിലാണ് ഇത്തരമൊരു നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ സൈനിക നീക്കത്തിന് തയ്യാറായിരിക്കണമെന്നും കത്തില്‍ പറയുന്നു. ഇതിനാവശ്യമായ പരിശീലനവും ഒരുക്കങ്ങളും പൂര്‍ത്തിയാക്കാനും നിര്‍ദ്ദേശമുണ്ട്. കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി കശ്മിര് സന്ദര്‍ശിച്ചതിന് പിന്നാലെയാണ് വ്യോമസേന മേധാവിയുടെ നിര്‍ദ്ദേശം.
കശ്മിരിലെ ആര്‍മി ക്യാംപുകള്‍ക്കു നേരെ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ ആക്രമണങ്ങള്‍ നടന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."