ജില്ലാ പഞ്ചായത്ത് അംഗത്തിന് വാര്‍ഡില്‍ സീറ്റ്; കോണ്‍ഗ്രസ് വിട്ട് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി
കാസര്‍കോട്: ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന് കോണ്‍ഗ്രസ് സീറ്റ് നല്‍കിയത് ഗ്രാമ പഞ്ചായത്ത് വാര്‍ഡില്‍. അതും ജയസാധ്യത കുറഞ്ഞ് സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ച് നേതാവ് പാര്‍ട്ടി വിട്ട് എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി. കാസര്‍കോട് മുന്‍ ജില്ലാ പഞ്ചായത്ത് അംഗം ഷാനവാസ് പാദൂര്‍ ആണ് കോണ്‍ഗ്രസ് വിട്ടത്.
ഇടതുമുന്നണിയുടെ പിന്തുണയോടെ ജില്ലാ പഞ്ചായത്തില്‍ ചെങ്കള ഡിവിഷനില്‍ നിന്നും ജനവിധി തേടുമെന്ന് ഷാനവാസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കോണ്‍ഗ്രസിന്റെ ന്യൂനപക്ഷ വിരുദ്ധ സമീപനത്തിലും പ്രവര്‍ത്തന പാരമ്പര്യവും അര്‍ഹതയുമുള്ളവരെ അവഗണിക്കുന്നതിലും പ്രതിഷേധിച്ചാണ് പാര്‍ട്ടിയില്‍ നിന്ന് രാജി വെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ സീറ്റ് നല്‍കാതെ ചെമനാട് പഞ്ചായത്തിലെ 10 ാം വാര്‍ഡില്‍ നിന്നും മത്സരിക്കണമെന്നാണ് പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം രണ്ടാം വാര്‍ഡിലാണ് തന്നെ സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നതെന്ന് നേതൃത്വം അറിയിച്ചതായും അദ്ദേഹം പറഞ്ഞു.
2015 ല്‍ ഉദുമ ഡിവിഷനില്‍ ഷാനവാസിന്റെ പിതാവും കോണ്‍ഗ്രസ് നേതാവുമായിരുന്ന പാദൂര്‍ കുഞ്ഞാമു ഹാജി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ മരണത്തെ തുടര്‍ന്ന് ഒഴിവു വന്ന സീറ്റില്‍ ഉപതെരഞ്ഞെടുപ്പിലാണ് ഷാനവാസ് ജില്ലാ പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.നാല് വീതം അംഗങ്ങളുള്ള ലീഗും കോണ്‍ഗ്രസും പ്രസിഡന്റ് പദവി രണ്ടര വര്‍ഷം വീതം പങ്കിട്ട് ഭരിക്കാനായിരുന്നു നേരത്തെ തീരുമാനം. എന്നാല്‍ രണ്ടര വര്‍ഷത്തിനു ശേഷവും പ്രസിഡന്റ് പദവി കോണ്‍ഗ്രസിന് വീട്ടുകൊടുക്കാത്തത് ഷാനവാസ് ചോദ്യം ചെയ്തിരുന്നു. ഈ വിഷയത്തില്‍ ജില്ലാ കോണ്‍ഗ്രസ് നേതൃത്വവുമായുണ്ടായ അകല്‍ച്ചയാണ് സീറ്റ് വിഭജനത്തിലും പ്രതിഫലിച്ചതെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."