ഇതുവരെ 82,810 പത്രികകള്‍
തിരുവനന്തപുരം: ഇന്നലെ വരെ ലഭിച്ചത് 82,810 നാമനിര്‍ദേശ പത്രികകള്‍. ഗ്രാമപഞ്ചായത്തുകളിലേക്ക് 64,767 എണ്ണവും ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 5,612, ജില്ലാ പഞ്ചായത്തുകളിലേക്ക് 664 പത്രികകളുമാണ് ലഭിച്ചത്. 9,865 നാമനിര്‍ദേശ പത്രികകളാണ് മുനിസിപാലിറ്റികളിലേക്ക് ലഭിച്ചത്. ആറ് കോര്‍പറേഷനുകളിലേക്ക് 1,902 പത്രികകളും ലഭിച്ചു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റില്‍ ഇന്നലെ വൈകിട്ട് ആറുവരെ അപ്ലോഡ് ചെയ്തിട്ടുള്ള നാമനിര്‍ദേശ പത്രികകളുടെ കണക്കാണിത്. മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ പത്രികകള്‍ ലഭിച്ചത്. 10,485 പത്രികകള്‍. 2,374 പത്രികകള്‍ ലഭിച്ച വയനാടാണ് ഏറ്റവും പിന്നില്‍. തിരുവനന്തപുരം-7,677, കൊല്ലം-5,146, പത്തനംതിട്ട-3,614, ആലപ്പുഴ-4,834, കോട്ടയം-4,413, ഇടുക്കി-2,321, എറണാകുളം-7,971, തൃശൂര്‍- 9,069, പാലക്കാട്-6,773, കോഴിക്കോട്-8,512, കണ്ണൂര്‍-7,165, കാസര്‍കോട്-2,456.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."