ചെറുസ്റ്റേഷനുകളിലും നവീകരണം
കണ്ണൂരിനു സമീപത്തെ ചെറിയ റെയില്‍വേ സ്‌റ്റേഷനുകളായ കണ്ണപുരം, പാപ്പിനിശ്ശേരി, വളപട്ടണം, ചിറക്കല്‍, കണ്ണൂര്‍ സൗത്ത്, എടക്കാട്, ധര്‍മടം എന്നിവിടങ്ങളും നവീകരിക്കും. ഇവിടങ്ങളിലെ പ്ലാറ്റ്‌ഫോം ഉയരം കൂട്ടും. പാപ്പിനിശ്ശേരിയില്‍ ടോയ്‌ലറ്റ്, കണ്ണപുരത്ത് നിലവിലുള്ളതിനു പുറമെ ഒരു ടോയ്‌ലറ്റ്, പാര്‍ക്കിങ് ഏരിയ, വട്ടപണം, ചിറക്കല്‍, കണ്ണൂര്‍ സൗത്ത്, എടക്കാട്, ധര്‍മടം എന്നിവിടങ്ങളില്‍ കാത്തിരിപ്പ് ഷെല്‍ട്ടര്‍ നീട്ടല്‍ എന്നീ പ്രവൃത്തികളും നടത്തും. ചിറക്കലില്‍ ഇതിനകം കാടുവെട്ടിത്തളിച്ച് നവീകരിച്ചിട്ടുണ്ട്.
മെമുവിനു റെയില്‍വേ ബോര്‍ഡ് കനിയണം
ഷൊര്‍ണൂര്‍-മംഗളൂരു പാതയില്‍ മെയിന്‍ലൈന്‍ ഇലക്ട്രിക് മള്‍ട്ടിപ്പിള്‍ യൂനിറ്റ് (മെമു) ട്രെയിന്‍ സര്‍വിസിനു റെയില്‍വേ ബോര്‍ഡിനോടു നിര്‍ദേശിച്ചതായി ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ പ്രതാപ് സിങ് ഷാമി. രാജ്യത്തെ മറ്റു സോണുകളില്‍ മെമു ട്രെയിന്‍ അനുവദിക്കുമ്പോഴേ പാലക്കാട് ഡിവിഷനെയും റെയില്‍വേ പരിഗണിക്കൂവെന്നും ഡി.ആര്‍.എം വ്യക്തമാക്കി.
വൈദ്യുതപാതയിലെ മരങ്ങള്‍ നീക്കണം
കോഴിക്കോട്-മംഗളൂരു പാതയില്‍ വൈദ്യുതീകരിച്ച ലൈനില്‍ പൊട്ടിവീഴാന്‍ സാധ്യതയുള്ള മരങ്ങള്‍ മുറിച്ചുനീക്കണമെന്നു റെയില്‍വേ. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ പ്രവൃത്തി പുരോഗതിക്കായി വിളിച്ച അവലോകന യോഗത്തില്‍ റെയില്‍വേ വൈദ്യുതീകരണം വിഭാഗമാണു പി.കെ ശ്രീമതി എം.പിയോട് ആവശ്യപ്പെട്ടത്. തങ്ങളുടെ നിയന്ത്രണത്തിലുള്ള അപകടാവസ്ഥയിലായ മരങ്ങള്‍ റെയില്‍വേ തന്നെ മുറിച്ചുമാറ്റിയിട്ടുണ്ട്. ഹൈ ടെന്‍ഷന്‍ ലൈനില്‍ മരംപൊട്ടി വീണാല്‍ ഏറെസമയം ട്രെയിന്‍ ഗതാഗതവും തടസപ്പെടുമെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. ഇത്തരം സ്ഥലങ്ങളിലെ വിവരങ്ങള്‍ നല്‍കിയാല്‍ കലക്ടറെ അറിയിക്കാമെന്നു എം.പി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."