യു.എസ് സ്വപ്നം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെന്ന് ഓസ്കറിന്റെ മാതാവ്
സാന്‍ സാല്‍വദോര്‍: യു.എസിലേക്ക് അഭയം തേടണമെന്നുള്ള സ്വപ്നം ഉപേക്ഷിക്കണമെന്ന് മകനോട് ആവശ്യപ്പെട്ടിരുന്നെന്ന് മെകിസ്ക്കോ - യു.എസ് അതിര്‍ത്തിയില്‍ മുങ്ങിമരിച്ച ഓസ്കര് ആല്‍ബര്‍ട്ടോ മാര്‍ട്ടീനസിന്റെ മാതാവ് ലാ പ്രന്‍സാ. അപകടമേറിയ വഴിയാണെന്ന് അവനോട് ഉണര്‍ത്തിയിരുന്നു. ഒടുവില്‍ ദുഃഖകരമെന്നോണം നിങ്ങളൊക്കെ അറിഞ്ഞത് സംഭവിച്ചു. ഞങ്ങള്‍ക്ക് കരുത്ത് പകരാന്‍ അവന് മാത്രമായിരുന്നു ഉണ്ടായിരുന്നതെന്ന് അവര്‍ എല്‍ സാല്വദോറന് മാധ്യമങ്ങളോട് പറഞ്ഞു. മകള്‍ വലേറിയക്കൊപ്പം റിയോ ഗ്രാന്ഡിയിലെ പുഴയിലാണ് ഓസ്കര് കഴിഞ്ഞ ദിവസം മുങ്ങിമരിച്ചത്. ഇരുവരുടെയും ചിത്രങ്ങള്‍ ലോക വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. അച്ചന്റെ ടീ ഷര്‍ട്ടിനുള്ളില്‍ കൈയിട്ട് ചേര്‍ത്ത് പിടിച്ച് മുഖം താഴ്ത്തിയുള്ള ആ ചിത്രം ലോകം മുഴുവന്‍ നൊമ്പര കാഴ്ചയായിരുന്നു. ചിത്രത്തെ സംബന്ധിച്ച് പ്രതികരണവുമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തിയിരുന്നു.ഞാന്‍ ആ ചിത്രത്തെ വെറുക്കുന്നു, അയാള്‍ നല്ലൊരു അച്ഛനാണെന്നാണ് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."