ബി.ജെ.പിയില്‍ ചേര്‍ന്നിട്ടില്ലെന്ന് വൈദികന്; പോസ്റ്റ് തിരുത്തി ബി.ജെ.പി
കോട്ടയം: താന്‍ ബി.ജെ.പി അംഗത്വമെടുത്തുവെന്ന തരത്തില്‍ നടക്കുന്ന പ്രചാരണം തെറ്റാണെന്ന് മണര്‍കാട് സെന്റ് മേരീസ് കത്തീഡ്രല്‍ അസിസ്റ്റന്റ് വികാരി ഫാ. മാത്യൂ മണവത്ത്.
ആശംസ അറിയിച്ചാല്‍ മെംബര്‍ ആകില്ല. ഇത് നീതികേടാണ്. തന്റെ പ്രവര്‍ത്തന മണ്ഡലം ആത്മീയ രംഗവും വിദ്യാഭ്യാസ രംഗവുമാണ്. രാഷ്ട്രിയം എന്റെ മേഖലയല്ല ബിജെപിയുടെയോ കോണ്‍ഗ്രസിന്റെയോ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെയോ അംഗമാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഫാ. മാത്യു മണവത്ത് വ്യക്തമാക്കി.
ജന്മനാട്ടിലെ ഒരു സഹോദരന് സൗദിയില്‍ മരണപ്പെട്ടിരുന്നു. നിര്‍ധന കുടുംബമായ ആ സഹോദരനെ നാട്ടിലെത്തിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന അപേക്ഷയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന് പിള്ളയെ കണ്ടിരുന്നുവെന്നത് സത്യമാണ്. ശ്രീധരന്‍പിള്ളയെ കണ്ടാല്‍ ബിജെപി അംഗമാകുമോയെന്നും വൈദികന് കുറിപ്പില്‍ ചോദിക്കുന്നു.
ബി.ജെ.പി കേരളയെന്ന ഔദ്യോഗിക ഫെയ്സ്ബുക് പേജില്‍ നല്‍കിയിരിക്കുന്ന വിവരം ശരിയല്ലെന്നും ബന്ധപ്പെട്ടവര്‍ ഇതു തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫാ. മാത്യു മണവത്തിന്റെ പ്രസ്താവനയ്ക്കു പിന്നാലെ പാര്‍ട്ടി പോസ്റ്റ് തിരുത്തി. ഫാ. മാത്യു മണവത്ത് ഉള്‍പ്പെടെ അഞ്ചു വൈദികര്‍ പാര്‍ട്ടിയില്‍ അംഗത്വമെടുത്തതായിട്ടാണു മാധ്യമങ്ങളെയും ബി.ജെ.പി അറിയിച്ചിരുന്നത്. വൈദികന്റെ വിശദീകരണം വന്നതിനുപിന്നാലെ ഔദ്യോഗിക പേജില്‍നിന്ന് ഈ വിവരം ബി.ജെ.പി നീക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."