മാലിന്യങ്ങള്‍ കയറ്റുമതി ചെയ്യാന്‍ അനുവദിക്കില്ല: കലക്ടര്‍
കോഴിക്കോട്: മാലിന്യങ്ങള്‍ കയറ്റുമതിച്ചരക്കല്ലെന്നും അവ ചാക്കില്‍ കെട്ടി ഇതര സംസ്ഥാനങ്ങളിലേക്ക് കൊണ്ടു പോകുന്നത് ഇനി അനുവദിക്കാനാവില്ലെന്നും ജില്ലാ കലക്ടര്‍ യു.വി. ജോസ് പറഞ്ഞു. ജൈവ- അജൈവ മാലിന്യങ്ങള്‍ വേര്‍തിരിച്ച് സംസ്‌ക്കരിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കണം. വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള അജൈവ മാലിന്യങ്ങള്‍ കൃത്യമായ ഇടവേളകളില്‍ ശേഖരിക്കാന്‍ പഞ്ചായത്ത്- നഗരസഭകള്‍ പദ്ധതി തയാറാക്കണം.
ഉറവിട മാലിന്യ സംസ്‌ക്കരണ സൗകര്യമില്ലാത്ത വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ജൈവ മാലിന്യങ്ങളും ശേഖരിച്ച് സംസ്‌കരിക്കണം. അവ ചാക്കില്‍ കെട്ടി പുറത്തേക്കു കൊണ്ടുപോകുന്നത് അപമാനകരമാണെന്നും ജില്ലയില്‍ ഈ പ്രവണത ഇനി ഉണ്ടാവാന്‍ പാടില്ലെന്നും കലക്ടര്‍ നിര്‍ദേശിച്ചു.
'മാലിന്യ മുക്ത ജില്ല' പദ്ധതിയുടെ ഭാഗമായി ജില്ലാ ശുചിത്വ മിഷന്റെ ആഭിമുഖ്യത്തില്‍ കലക്ടറേറ്റ് സമ്മേളന ഹാളില്‍ സംഘടിപ്പിച്ച ഖരമാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട ജില്ലാതല ശില്പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യോഗത്തില്‍ ജില്ലാ പ്ലാനിങ് ഓഫീസര്‍ എം.എ.ഷീല, ശുചിത്വ മിഷന്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."