ബി.ജെ.പി വിരുദ്ധ സഖ്യനീക്കവുമായി വീണ്ടും ചന്ദ്രശേഖര്‍ റാവു; പക്ഷേ കോണ്‍ഗ്രസിനെ കൂട്ടില്ല
ഹൈദരാബാദ്: ദേശീയതലത്തില്‍ ബി.ജെ.പി വിരുദ്ധ മുന്നണി നീക്കവുമായി വീണ്ടും തെലങ്കാന മുഖ്യമന്ത്രിയും ടി.ആര്.എസ് നേതാവുമായ ചന്ദ്രശേഖര്‍ റാവു. കോണ്‍ഗ്രസിനെ മാറ്റിനിര്‍ത്തി ബി.ജെ.പി ഇതര കക്ഷികളെ ഒന്നിപ്പിച്ച് വിശാലസഖ്യം രൂപീകരിക്കാനാണ് റാവുവിന്റെ പദ്ധതി. അടുത്തിടെ ദബ്ബാക്ക് നിയമസഭാ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ടി.ആര്.എസ് ബി.ജെ.പിയോട് 1,470 വോട്ടുകള്‍ക്ക് പരാജയപ്പെട്ടത് റാവുവിനെ ഞെട്ടിച്ചിരുന്നു.
അടുത്തമാസം രണ്ടാംവാരം സഖ്യനീക്കം സംബന്ധിച്ച് ചര്‍ച്ചചെയ്യാനായി ഹൈദരാബാദില്‍ റാവു യോഗം വിളിച്ചിട്ടുണ്ട്. നരേന്ദ്രമോദി സര്‍ക്കാരിന്റെ ജനവിരുദ്ധ- കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കെതിരേ പ്രതിഷേധം ഉയര്‍ന്നുവരേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഈ വിഷത്തില്‍ ദേശവ്യാപകമായി പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായി ഈ മാസം 26ന് രാജ്യവ്യാപകമായി നടക്കുന്ന സംയുക്ത ട്രേഡ് യൂനിയന്‍ സമരത്തിന് ടി.ആര്.എസ് പിന്തുണ പ്രഖ്യാപിച്ചു. കോണ്‍ഗ്രസിന്റെയും ഇടതുപക്ഷത്തിന്റയും ഉള്‍പ്പെടെയുള്ള തൊഴിലാളി സംഘടനകളാണ് 26ന് പണിമുടക്കിന് ആഹ്വാനംചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."