ആസ്‌ട്രേലിയന്‍ തേനീച്ച ഗവേഷകനും സംഘവും കാഞ്ഞാറില്‍
കാഞ്ഞാര്‍: പ്രശസ്ത ആസ്‌ട്രേലിയന്‍ തേനീച്ച ഗവേഷകന്‍ ഡോ. ടിം ഹേര്‍ഡ്, വെസ്‌റ്റേണ്‍ സിഡ്‌നി സര്‍വകലാശാലയിലെ ഗവേഷകര്‍ക്കൊപ്പം കാഞ്ഞാറിലെ തേനീച്ച വളര്‍ത്തല്‍ പരിശീലനകേന്ദ്രമായ 'റീഗല്‍ ബീ ഗാര്‍ഡന്‍സ്' സന്ദര്‍ശിച്ചു.
കേരളത്തിലെ ചെറുതേനീച്ച ഇനങ്ങള്‍, കൂടുകളുടെ പരിപാലനം, കോളനി വിഭജനം, തേനെടുക്കുന്ന രീതി, തേന്‍ സംസ്‌കരണം തുടങ്ങിയവയെപ്പറ്റി പതിനേഴംഗ സംഘത്തിന് ഡോ. സാജന്‍ ജോസ് തെക്കേടത്ത് ക്ലാസെടുത്തു. തേനീച്ചകളുടെ പരാഗണ പ്രാധാന്യത്തെക്കുറിച്ച് പഠിക്കാനെത്തിയ സംഘത്തിന് തേനിനും പൂമ്പൊടിക്കും പശയ്ക്കും വേണ്ടി ചെറുതേനീച്ചകള്‍ ആശ്രയിക്കുന്ന നൂറ്റമ്പതോളം സസ്യങ്ങളെ അദ്ദേഹം പരിചയപ്പെടുത്തി.
തേനീച്ചകളെക്കുറിച്ച് 120ലേറെ ഗവേണ പ്രബന്ധങ്ങള്‍ രചിച്ചിട്ടുള്ള ഡോ. ടിം ഹേര്‍ഡ് സമീപത്തെ തേനീച്ച കര്‍ഷകരുമായി തേനീച്ച വളര്‍ത്തല്‍ രീതികളെക്കുറിച്ച് ചര്‍ച്ച ചെയ്തു. ഡോ. ഷാജു തോമസ്, ഡോ. മണി ചെല്ലപ്പന്‍ എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."