കരുനാഗപ്പള്ളിയില്‍ ഗൃഹനാഥന്‍ ജീവനൊടുക്കി
കരുനാഗപ്പള്ളി (കൊല്ലം): സ്വയം ആദരാഞ്ജലി ബോര്‍ഡ് സ്ഥാപിച്ച്, ദഹിപ്പിക്കാനുള്ള വിറക് ഒരുക്കി ഗൃഹനാഥന്‍ ജീവനൊടുക്കി. ഓച്ചിറ ഞക്കനാല്‍ നീലിമയില്‍ സജി (53) ആണ് മരിച്ചത്. ദീര്‍ഘകാലം ഗള്‍ഫില്‍ ജോലിചെയ്തിരുന്ന സജി നാട്ടില്‍ മടങ്ങിയെത്തിയ ശേഷം പെയിന്റിങ് ജോലി ചെയ്തു വരികയായിരുന്നു. ഭാര്യക്കും പ്രിയപ്പെട്ടവര്‍ക്കും കുറിപ്പെഴുതി ബോര്‍ഡില്‍ പതിപ്പിച്ച് മതിലില്‍ ചാരിവച്ച ശേഷമാണ് സജി ജീവനൊടുക്കിയത്. വീടിനുള്ളില്‍ വിളക്ക് കൊളുത്തിവച്ച്, കുഴിമാടം വെട്ടി വിറക് അടുക്കിവച്ചിരിക്കുന്നതായും സജി ബോര്‍ഡില്‍ എഴുതിവച്ചിരുന്നു.
'സജി വിട വാങ്ങി, എല്ലാ പ്രിയപ്പെട്ടവര്‍ക്കും നന്ദിയോടെ വിട. എന്റെ വിലപ്പെട്ട ജീവന്‍ അപഹരിക്കാന്‍ ശ്രമിച്ച എല്ലാവരുടെയും പിറകില്‍ ഒരു നിഴല്‍ പോലെ ഞാനുണ്ടാകും സജി നീലിമ' എന്നെഴുതിവച്ച ബോര്‍ഡുകണ്ട ശേഷം വീടിനുള്ളില്‍ കയറി നോക്കിയവരാണ് സജിയെ മരിച്ച നിലയില്‍ കണ്ടത്. സ്പിരിറ്റ് എന്ന ചിത്രത്തിലെ മരണമെത്തുന്ന നേരത്ത് എന്ന ഗാനത്തിലെ വരികള്‍ മറ്റൊരു ബോര്‍ഡില്‍ എഴുതി വീടിന് മുന്നിലെ മതിലില്‍ ചാരിവച്ചിരുന്നു.
ഭാര്യ ഷീജക്ക് എറണാകുളത്ത് ചുരിദാര്‍ മെറ്റീരിയലിന്റെ മൊത്തവിതരണമാണ്. ഏക മകന്‍ ആദര്‍ഷ് എറണാകുളത്ത് പ്ലസ്ടു വിദ്യാര്‍ഥിയാണ്.
വവ്വാക്കാവ് സ്വദേശികളും വ്യത്യസ്ത മതക്കാരുമായ സജിയുടേതും ഷീജയുടേതും പ്രേമവിവാഹമായിരുന്നു. പത്തുവര്‍ഷം മുന്‍പാണ് ഇവര്‍ ഓച്ചിറ ഞക്കനാലില്‍ വീടുവച്ച് താമസമാക്കിയത്. സജിയുടെ ആഗ്രഹപ്രകാരം മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."