HOME
DETAILS

ശമ്പള പരിഷ്‌കരണ നടപടികള്‍ ഉടന്‍ ആരംഭിക്കണം: കെ.എസ്.ടി.യു

ADVERTISEMENT
  
backup
June 28 2019 | 17:06 PM

%e0%b4%b6%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%b3-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b7%e0%b5%8d%e2%80%8c%e0%b4%95%e0%b4%b0%e0%b4%a3-%e0%b4%a8%e0%b4%9f%e0%b4%aa%e0%b4%9f%e0%b4%bf%e0%b4%95%e0%b4%b3-2

 


തിരുവനന്തപുരം: അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും ജൂലൈ ഒന്ന് മുതല്‍ ലഭ്യമാവേണ്ട ശമ്പള പരിഷ്‌കരണത്തിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കണമെന്ന് കെ.എസ്.ടി.യു ഭാരവാഹികള്‍ മുഖ്യമന്ത്രിയെ കണ്ട് ആവശ്യപ്പെട്ടു. 2016 മുതല്‍ അധിക തസ്തികകളില്‍ നിയമിക്കപ്പെട്ട അധ്യാപകര്‍ക്ക് നിയമനാംഗീകാരവും ശമ്പളവും നല്‍കുക, പൊതുവിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്ന ഏകപക്ഷീയ പരിഷ്‌കാരങ്ങള്‍ പിന്‍വലിക്കുക, പങ്കാളിത്ത പെന്‍ഷന്‍ ഉപേക്ഷിക്കുക, ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ്പ് കൂടുതല്‍ സുതാര്യമാക്കുക, കെ-ടെറ്റ് സമയപരിധി ദീര്‍ഘിപ്പിക്കുക, ഐ.ടി പരിശീലനം നേടാത്ത അധ്യാപകരുടെ പ്രൊബേഷന്‍ തടയുന്ന നടപടി നിര്‍ത്തിവയ്ക്കുക തുടങ്ങി 32 ആവശ്യങ്ങള്‍ അടങ്ങിയ അവകാശപത്രിക മുഖ്യമന്ത്രി, വിദ്യാഭ്യാസമന്ത്രി, പൊതുവിദ്യാഭ്യാസ സെക്രട്ടറി, പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ എന്നിവര്‍ക്ക് സമര്‍പ്പിച്ചു.


മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍, ടി.വി ഇബ്രാഹിം എം.എല്‍.എ, കെ.എസ്.ടി.യു പ്രസിഡന്റ് എ.കെ സൈനുദ്ദീന്‍, ജന. സെക്രട്ടറി വി.കെ മൂസ, ഓര്‍ഗനൈസിങ് സെക്രട്ടറി അബ്ദുല്ല, ട്രഷറര്‍ കരിം, ഭാരവാഹികളായ യൂസഫ്, എ.സി അന്നാവുള്ള, പി.കെ അസീസ്, പി.കെ.എം ഷഹീദ്, എം.എം ജിജുമോന്‍, ജില്ലാ ഭാരവാഹികളായ ജെ. ജമീല്‍, എസ്. ശിഹാബുദ്ദീന്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

കെജ്‌രിവാള്‍ ജയില്‍മോചിതനായി; ആഹ്ലാദത്തിമിര്‍പ്പില്‍ ഡല്‍ഹി

National
  •  5 minutes ago
No Image

കോഴിക്കോട് ഗര്‍ഭസ്ഥ ശിശുവിന് പിന്നാലെ അമ്മയും മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം, ആശുപത്രിക്കെതിരേ പരാതി

Kerala
  •  5 minutes ago
No Image

മത വിദ്യാഭ്യാസം സാംസ്‌കാരിക സമൂഹത്തെയും വാർത്തെടുക്കുന്നു: ഡോ.സുബൈർ ഹുദവി

oman
  •  17 minutes ago
No Image

സീതാറാം യെച്ചുരിയുടെ നിര്യാണത്തിൽ ഒമാനിൽ നിന്നും അനുശോചന പ്രവാഹം

oman
  •  22 minutes ago
No Image

ആന്ധ്രയില്‍ ബസ് അപകടം: എട്ട് മരണം; നിരവധി പേര്‍ക്ക് പരിക്ക്

National
  •  27 minutes ago
No Image

പോര്‍ട്ട് ബ്ലെയറിന്റെ കാലം കഴിഞ്ഞു; ഇനി 'ശ്രീ വിജയപുരം'

National
  •  43 minutes ago
No Image

വയനാട് ദുരന്ത ബാധിതര്‍ക്ക് ആശ്വാസം; വായ്പകള്‍ എഴുതി തള്ളാന്‍ കാര്‍ഷിക ഗ്രാമ വികസന ബാങ്കിന്റെ പ്രഖ്യാപനം

Kerala
  •  2 hours ago
No Image

ആധാര്‍കാര്‍ഡ് ക്രിമിനലുകള്‍ ദുരുപയോഗം ചെയ്യുന്നു; ഭയപ്പെടുത്തി കവര്‍ന്നത് 49 ലക്ഷം രൂപ; രണ്ടു യുവതികള്‍ പിടിയില്‍

Kerala
  •  2 hours ago
No Image

സുഭദ്ര കൊലപാതക കേസ്: ഒരാള്‍കൂടി കസ്റ്റഡിയില്‍ 

Kerala
  •  2 hours ago
No Image

ഓണാഘോഷത്തിനിടെ അധ്യാപികയ്ക്ക് ക്ലാസ്മുറിയില്‍ വച്ച് പാമ്പുകടിയേറ്റു

Kerala
  •  2 hours ago