എഴുത്തുകാരി മഹാശ്വേതാദേവി അന്തരിച്ചു
കൊല്‍ക്കത്ത: ഇന്ത്യന്‍ സാഹിത്യത്തിലെ പ്രമുഖ എഴുത്തുകാരിയും ജ്ഞാനപീഠ ജേതാവുമായ മഹാശ്വേതാദേവി അന്തരിച്ചു. 90 വയസ്സായിരുന്നു. കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
കഴിഞ്ഞ ഒരു മാസത്തോളമായി വാര്‍ധക്യ സഹജമായ അസുഖം മൂലം കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 1926 ല്‍ ധാക്കയിലായിരുന്നു ജനനം. പ്രശസ്ത കവിയും നോവലിസ്റ്റുമായിരുന്ന മനിഷ് ഘടക്കിന്റെയും എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയും ധരിത്രി ഘടക്കിന്റെയും മകളാണ് . ഝാന്‍സി റാണി, അഗ്നിഗര്‍ഭ, ചോട്ടി മുണ്ട ഏവം തര് തിര്‍, രുദാലി തുടങ്ങിയവയാണ് പ്രധാന നോവലുകള്‍."ത്സാന്‍സി റാണി"യാണ് ആദ്യ കൃതി
എഴുത്തിനൊപ്പം സാമൂഹ്യപ്രവര്‍ത്തനവും തുടര്‍ന്ന സാഹിത്യകാരിയായിരുന്നു മഹാശ്വേതാദേവി. ആദിവാസികളുടേയും ദലിതരുടേയും ക്ഷേമത്തിനായി അവര്‍ നിരന്തരം പോരാടിയിരുന്നു.
1996 ല്‍' ഹസാര്‍ ചൗരാഷിര്‍ മാ' യ്ക്ക് ജ്ഞാനപീഠ പുരസ്കാരം ലഭിച്ചു. 2006 ല്‍ രാജ്യം പത്മവിഭൂഷണ്‍ നല്കി ആദരിച്ചു. പത്മ വിഭൂഷണ്‍, മാഗ്സസെ അവാര്‍ഡ്, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം, ബംഗാബിഭൂഷണ്‍ എന്നിങ്ങനെയുള്ള പുരസ്കാരങ്ങള്‍ക്കും അര്‍ഹയായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."