HOME
DETAILS
MAL
ചട്ടം ലംഘിച്ച് കെട്ടിടം പണിതതായി പരാതി
backup
September 23 2018 | 11:09 AM
കൈപ്പമംഗലം: പെരിഞ്ഞനത്ത് ക്ഷേത്ര കമ്മിറ്റി ചട്ടം ലംഘിച്ച് കെട്ടിടം പണിതതായി അയല്‍വാസിയുടെ പരാതി. പെരിഞ്ഞനം വെസ്റ്റ് ചക്കാലയ്ക്കല്‍ ക്ഷേത്ര കമ്മിറ്റിക്കെതിരേയാണ് സമീപവാസി പുത്തന്‍വീട്ടില്‍ ഗോപാലകൃഷ്ണന് പഞ്ചായത്ത് സെക്രട്ടറിക്കും വകുപ്പ് മന്ത്രി ഉള്‍പ്പടെയുള്ളവര്‍ക്കും പരാതി നല്‍കിയത്.
വേണ്ടത്ര അകലം പാലിക്കാതെ കെട്ടിട നിര്‍മാണച്ചട്ടം ലംഘിച്ച് വാണിജ്യ ആവശ്യത്തിനായി തന്റെ പറമ്പിനോട് ചേര്‍ന്ന്് കെട്ടിടത്തിന്റെ കക്കൂസും കുളിമുറിയും പണിതതെന്നാണ് പരാതി. ഇതേ തുടര്‍ന്ന് അന്വേഷണം നടത്തിയ പഞ്ചായത്ത് സെക്രട്ടറിക്ക് കാര്യം ബോധ്യപ്പെടുകയും ക്ഷേത്രകമ്മിറ്റിക്ക് സ്റ്റോപ്പ് മെമ്മോ നല്കി കെട്ടിടം പൊളിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, പരാതിക്കാരന് ക്ഷേത്രഭൂമി കൈയേറിയെന്ന് പറഞ്ഞ് ക്ഷേത്ര കമ്മിറ്റി കോടതിയെ സമീപിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."