കരിപ്പൂര്‍ ഹജ്ജ് എംബാര്‍ക്കേഷന്‍: മലബാര്‍ ഡെവലപ്മെന്റ് ഫോറം പ്രതിഷേധിച്ചു
കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് എടുത്തുമാറ്റിയ നടപടിയില്‍ പ്രതിഷേധിച്ച് മലബാര്‍ ഡെവലപ്മെന്റ് ഫോറം സൂചനാ സമരം നടത്തി. കരിപ്പൂരില്‍ വലിയ വിമാന സര്‍വിസ് ഉടന്‍ പുനരാംരംഭിക്കണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. കേരളത്തിലെ 87 ശതമാനത്തോളം ഹാജിമാര്‍ ഉപയോഗിക്കുന്ന വിമാനത്താവളത്തില്‍ നിന്ന് എംബാര്‍ക്കേഷന്‍ പോയിന്റ് എടുത്തുമാറ്റിയതിനു പിന്നില്‍ ദുരൂഹതയുണ്ട്. വരുംദിവസങ്ങളില്‍ സമരം ശക്തമാക്കുമെന്നും ഡല്‍ഹിയിലേക്ക് സമരം വ്യാപിപ്പിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.
പ്രസിഡന്റ് കെ.എം ബഷീര്‍ അധ്യക്ഷനായി. ചീഫ് കോഡിനേറ്ററും എയര്‍പോര്‍ട്ട് അഡൈ്വസറി കമ്മിറ്റി അംഗവുമായ ടി.പി.എം ഹാഷിറാലി വിഷയം അവതരിപ്പിച്ചു. ഡല്‍ഹി ചാപ്റ്റര്‍ പ്രസിഡന്റ് കാവുങ്ങല്‍ അബ്ദുല്ല മുഖ്യപ്രഭാഷണം നടത്തി.
ഉസ്മാന് റഹീം (എസ്.കെ.എസ്.എസ്.എഫ്), മുഹമ്മദ് ബഷീര്‍ (കെ.എന്‍.എം), മുസ്തഫ മഞ്ചേരി, നൗഷാദ് ചെമ്പ്ര, കെ. ആസാദ്, സി.കെ മുറയൂര്‍, സെയ്തലവി ബാവ, സി.എന്‍ അബൂബക്കര്‍, നസീബ് രാമനാട്ടുകര, രോണി ജോണ്‍, ഹമീദ് വാഴക്കാട്, ഒ. മോയിന്‍ റഷീദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."