HOME
DETAILS
MAL
ചാറ്റിങ്ങിനെച്ചൊല്ലി തര്‍ക്കം: ഡല്‍ഹിയില്‍ സഹോദരിക്കു നേരെ 17കാരന് വെടിയുതിര്‍ത്തു
backup
November 20 2020 | 08:11 AM
ന്യൂഡല്‍ഹി: ആണ്‍സുഹൃത്തുമായി വാട്സാപ്പില്‍ ചാറ്റ് ചെയ്യുന്നതിച്ചൊല്ലിയുള്ള തര്ത്തിനിടെ 16 കാരിക്കുനേരേ സഹോദരന് വെടിയുതിര്‍ത്തു. വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ 17കാരനായ സലൂണ്‍ ജീവനക്കാരനാണ് സഹോദരിയെ വെടിവച്ചത്. വയറിന് വെടിയേറ്റ 16കാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പെണ്‍കുട്ടി ആണ്‍സുഹൃത്തിനോട് പതിവായി വാട്സാപ്പില്‍ ചാറ്റ് ചെയ്യുന്നതിനെ സഹോദരന് എതിര്‍ത്തിരുന്നു. എന്നാല്‍ ഇത് വകവയ്ക്കാതെ പെണ്‍കുട്ടി ഫോണ്‍വിളിയും വാട്സാപ്പ് ചാറ്റിങ്ങും തുടര്‍ന്നു.
കഴിഞ്ഞദിവസം പെണ്‍കുട്ടി ചാറ്റ് ചെയ്യുന്നത് സഹോദരന് കാണുകയും ഇതേച്ചൊല്ലി വഴക്കിടുകയും ചെയ്തു. ഇതിനുപിന്നാലെയാണ് തോക്ക് ഉപയോഗിച്ച് സഹോദരിക്ക് നേരേ വെടിയുതിര്‍ത്തത്. വെടിയേറ്റ് വീണ പെണ്‍കുട്ടിയെ മാതാപിതാക്കളാണ് ആശുപത്രിയില്‍ എത്തിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."