തിരുത്തിന്റെ വലിയക്ഷരങ്ങള്‍
' ഇന്ത്യക്ക് ഒരു വലിയ എഴുത്തുകാരിയെ നഷ്ടപ്പെട്ടു. ബംഗാളിന് പ്രതാപിയായൊരമ്മയെ നഷ്ടപ്പെട്ടു. എനിക്ക് എന്റെ വഴികാട്ടിയെ നഷ്ടപ്പെട്ടു ' . എഴുത്തുകാരിയും സാംസ്‌കാരിക പ്രവര്‍ത്തകയുമായ മഹാശ്വേതാ ദേവിയുടെ വിയോഗത്തില്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ട്വിറ്ററില്‍ കുറിച്ച വാക്കുകളാണിവ. അതേ, ഇന്ത്യയുടെ ജനകീയ സാഹിത്യകാരി വിടപറഞ്ഞിരിക്കുന്നു.
ഇടതുപക്ഷസഹയാത്രികയായിരുന്നെങ്കിലും ഇടതുപക്ഷത്തെ പലവിഷയങ്ങളിലും തിരുത്താന്‍ മഹാശ്വേതാ ദേവി മുന്നിട്ടിറങ്ങി. നന്ദിഗ്രാമിലും സിങ്കൂരിലും ജനങ്ങള്‍ക്കൊപ്പംനിന്ന് പൊരുതുമ്പോള്‍ അവര്‍ തന്റെ നിലപാടില്‍ ഉറച്ചുനിന്നു. ജനങ്ങളുടെ പക്ഷമായിരുന്നു അവരുടേത്. വേദനിക്കുന്നവന്റെ പക്ഷംതേടിപ്പോയതുകൊണ്ടാണ് അവര്‍ ഇന്ത്യയുടെ ശബ്ദമായത്.
മൂലമ്പള്ളിയിലും ചെങ്ങറയിലും ടിപി ചന്ദ്രശേഖരന്‍ രാഷ്ട്രീയവൈരികളുടെ കൊലക്കത്തിക്കിരയായപ്പോഴും അവര്‍ കേരളത്തിലെത്തി. പാവപ്പെട്ടവനു താങ്ങായും അവഗണിക്കപ്പെട്ടവനു തണലായായും നിന്നു. എഴുത്തും ഇടപെടലുമായി നിരവധി വര്‍ഷങ്ങള്‍ അവര്‍ രാജ്യത്തിനുവേണ്ടി ചെലവഴിച്ചു. ആദിവാസികളുടെ പ്രശ്‌നങ്ങളും അവര്‍ക്ക് അന്യമായില്ല.
1926 ല്‍ ഇന്നത്തെ ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയിലാണ് മഹാശ്വേതാ ദേവി ജനിച്ചത്. അച്ഛന്‍ കവിയും എഴുത്തുകാരനുമായിരുന്ന മനിഷ് ഘടക്. സാമൂഹിക പ്രവര്‍ത്തകയായിരുന്ന അമ്മ ധരിത്രി ദേവിയില്‍നിന്ന് മനുഷ്യസേവനത്തിന്റെ മഹത്വം അറിഞ്ഞ മഹാശ്വേത സ്‌കൂള്‍ വിദ്യഭ്യാസം പൂര്‍ത്തിയാക്കിയത് ധാക്കയിലാണ്. വിഭജനത്തെ തുടര്‍ന്ന് പശ്ചിമബംഗാളിലേക്ക് കുടിയേറി അവിടെനിന്നായിരുന്നു പിന്നീടുള്ള പഠനം.
നാടകൃത്ത് ബിജോന്‍ ഭട്ടാചാര്യയെ വിവാഹം കഴിച്ചെങ്കിലും ആ ബന്ധം അധികകാലം തുടര്‍ന്നില്ല. ബംഗാളി എഴുത്തുകാരന്‍ നാബുരന്‍ ഭട്ടാചാര്യ ഇവരുടെ മകനാണ്.
1956 ല്‍ പുറത്തിറങ്ങിയ 'ഝാന്‍സി റാണി' ആണ് ആദ്യ കൃതി. 1975 ല്‍ ഇറങ്ങിയ ഹജാര്‍ ചുരാഷിര്‍ മാ എന്ന നോവല്‍ '1084 ന്റെ അമ്മ' എന്ന പേരില്‍ കെ.അരവിന്ദാക്ഷന്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ആരണ്യേര്‍ അധികാര്‍ എന്ന നോവല്‍ ' ആരണ്യത്തിന്റെ അധികാരം' എന്ന പേരില്‍ ലീലാ സര്‍ക്കാറും മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്തു. ഇതിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
അഗ്‌നി ഗര്‍ഭ, ഛോട്ടി മുണ്ട ഏവം ഥാര്‍ ഥീര്‍, ബഷി ടുഡു, തിത്തു മിര്‍, ദ്രൗപതി ചെറുകഥ, രുധാലി, ബ്യാധ്ഖണ്ടാ, ദി വൈ വൈ ഗേള്‍ എന്നിവ പ്രശസ്തകൃതികളാണ്.
1986ല്‍ പത്മശ്രീ നല്‍കി ഇന്ത്യ മഹാശ്വേതാ ദേവിയെ ആദരിച്ചു. 1996 ല്‍ ജ്ഞാനപീഠം, 1997ല്‍ മാഗ്‌സസെ അവാര്‍ഡ് , 2006ല്‍ പത്മ വിഭൂഷണ്‍, 2011ല്‍ ബംഗാബിഭൂഷണ്‍ എന്നീ ബഹുമതികളും അവര്‍ക്കു ലഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."