സംഘര്‍ഷത്തിന് ആസൂത്രിത നീക്കം: ക്ഷേത്രത്തിന്റെയും ബോര്‍ഡുകള്‍ തകര്‍ത്ത നിലയില്‍
കരുനാഗപ്പള്ളി: കുലശേഖരപുരം കടത്തൂര്‍ മണ്ണടിശേരി വാര്‍ഡില്‍ ദേശീയപാതയോരത്തെ മണ്ണടിശേരി തൈയ്ക്കാവിന്റെയും ക്ഷേത്രത്തിന്റെയും വഴികാട്ടി ബോര്‍ഡുകള്‍ കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെ സാമൂഹിക വിരുദ്ധര്‍ എറിഞ്ഞ് തകര്‍ത്തു.
മത സൗഹാര്‍ദ്ദത്തിന്റേയും പരസ്പ്പര ഐക്യത്തിന്റേയും സൂചനയായി പുത്തന്‍തെരുവ് ഷെരീഅത്തുല്‍ ഇസ്ലാം ജമാഅത്ത് സ്ഥാപിച്ച ബോര്‍ഡായിരുന്നു തകര്‍ത്തത്.
സമീപ പ്രദേശങ്ങളില്‍ നിന്നും ആരാധനയ്ക്ക് എത്തുന്ന വിശ്വാസികള്‍ക്ക് വഴികാട്ടിയായി സ്ഥാപിച്ചിരുന്ന ബോര്‍ഡ് തകര്‍ത്തതിനെതിരേ വ്യാപക പ്രതിഷേധം ഉയരുകയാണ്.
രാത്രികാലങ്ങളില്‍ കടത്തൂര്‍, മണ്ണടിശേരി, സ്റ്റേഡിയം വാര്‍ഡുകളില്‍ മദ്യപാനികളുടെയും സാമൂഹിക വിരുദ്ധരുടെയും മോഷ്ടാക്കളുടേയും ശല്യം രൂക്ഷമാണ്.
ഇവിടെങ്ങളില്‍ രാത്രികാല പൊലിസ് പെട്രോളിങ് ഊര്‍ജ്ജിതമാക്കി സമൂഹിക വിരുദ്ധരെ അമര്ച്ചചെയ്യാണമെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കാന് നിയമപലകരുടെ ഭാഗത്തുനിന്നും നടപടിയുണ്ടാകണമെന്നു പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."