ലോക്പാല്‍ ബില്ലില്‍ കേന്ദ്രസര്‍ക്കാര്‍ മായം
സര്‍ക്കാര്‍ ഉദ്യോഗസ്ഥരും എം.പിമാരും തല്‍ക്കാലം ആസ്തി വെളിപ്പെടുത്തേണ്ടണ്ടതില്ലെന്ന പാര്‍ലമെന്റ് തീരുമാനം ജനങ്ങള്‍ക്ക് അത്ഭുതപരതന്ത്രരായി മാത്രമേ കാണാനാകൂ. ഒരു ചാണ്‍വയറിന് വേണ്ടണ്ടി നെട്ടോട്ടമോടുന്ന മുക്കാല്‍ഭാഗം ഇന്ത്യന്‍ ജനതയുടെ നെഞ്ചത്തുകയറിനിന്നാണ് സര്‍ക്കാര്‍ ലോക്പാല്‍ ബില്‍ നിയമഭേദഗതി മിന്നല്‍വേഗത്തില്‍ പാര്‍ലമെന്റില്‍ കൊണ്ടണ്ടുവന്നതും അപ്പം ചുട്ടെടുക്കുന്നതുപോലെ പാസാക്കിയതും ആരുടെയും എതിര്‍പ്പ് എവിടെനിന്നും ഉണ്ടണ്ടായതുമില്ല. അണ്ണാഹസാരെയും സംഘവും നടത്തിയ അഴിമതിവിരുദ്ധ പ്രക്ഷോഭത്തെ തുടര്‍ന്ന് രണ്ടണ്ടാം യു.പി.എ സര്‍ക്കാരാണ് ലോക്പാല്‍ നിയമം പാസാക്കിയത്.
അണ്ണാ ഹസാരെ നടത്തിയ അഴിമതിവിരുദ്ധ പ്രക്ഷോഭത്തിന്റെ ഗുണഭോക്താക്കള്‍ ബി.ജെ.പിയായിരുന്നു. അഴിമതിക്കെതിരേ ഹസാരെ നടത്തിയ പ്രക്ഷോഭത്തിന്റെ ജനപിന്തുണ റാഞ്ചുകയായിരുന്നു 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. രണ്ടണ്ടാം യു.പി.എ സര്‍ക്കാരിന്റെ കാലത്തെ ടുജി സ്‌പെക്ട്രം അഴിമതിയും കല്‍ക്കരിപ്പാടം അഴിമതിയും ബി.ജെ.പിക്ക് കരഗതമായ കനകാവസരമായി. അഴിമതിക്കെതിരേയുള്ള മുദ്രാവാക്യവുമായി അധികാരത്തില്‍ വന്ന ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എ സര്‍ക്കാര്‍ ഭരണം കിട്ടി രണ്ടണ്ട് വര്‍ഷം കഴിഞ്ഞപ്പോഴേക്കും എം.പിമാര്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ധൈര്യപൂര്‍വം അഴിമതി നടത്താനുള്ള ലൈസന്‍സ് നല്‍കിയിരിക്കുകയാണ് ലോക്പാല്‍ നിയമഭേദഗതിയിലൂടെ.
പൊതുസേവകര്‍ ജൂലൈ 31നകം അവരുടെയും ആശ്രിതരുടെയും പങ്കാളികളുടെയും ആസ്തി ബാധ്യതകള്‍ വെളിപ്പെടുത്തണമെന്ന വ്യവസ്ഥയാണ് ഭേദഗതി ചെയ്തിരിക്കുന്നത്. നിയമഭേദഗതി ആവശ്യപ്പെട്ട് എം.പിമാരുടെ പ്രതിനിധി സംഘം സര്‍ക്കാര്‍ നിവേദനം നല്‍കിയപ്പോഴേക്കും വളരെ വേഗത്തിലാണ് സര്‍ക്കാര്‍ നിയമഭേദഗതി കൊണ്ടണ്ടുവന്നത്. ഇതോടെ എം.പിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ധൈര്യസമേതം അഴിമതി നടത്താനുള്ള അവസരമാണ് കിട്ടിയിരിക്കുന്നത്. ലോക്പാല്‍ ഭേദഗതി ബില്‍ പാര്‍ലമെന്റിന്റെ സ്ഥിരംസമിതിയുടെ പരിഗണിയിലിരിക്കുമ്പോഴാണ് നിയമത്തിലെ 44ാം വകുപ്പ് ഭരണകൂടം തിരുത്തിയിരിക്കുന്നത്.
അഴിമതിവിരുദ്ധ നിയമത്തില്‍നിന്നു സര്‍ക്കാര്‍ ഉദ്യോഗസ്ഥരും എം.പിമാരും ഊരിപ്പോരുമ്പോള്‍ പിന്നെയാര്‍ക്കുവേണ്ടണ്ടിയാണീ നിയമം. പാടത്തും പറമ്പിലും പണിയെടുക്കുന്ന, ഒരു നേരത്തെ ആഹാരത്തിന് വേണ്ടണ്ടി ഇരുട്ടുവോളം എല്ലുമുറിയെ ജോലി ചെയ്യുന്ന സാധാരണക്കാരന് എതിരേ പ്രയോഗിക്കാനോ? ഭേദഗതി നിര്‍ദേശങ്ങള്‍ക്ക് അടിയന്തിര സ്വഭാവമുള്ളതുകൊണ്ടണ്ട് എതിര്‍ത്തില്ലെന്ന് കോണ്‍ഗ്രസ് സഭാനേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വാദം പരിഹാസ്യമാണ്. എതിര്‍ത്താല്‍ ആകാശം ഇടിഞ്ഞുവീഴുമോ? അതിലേറെ പരിഹാസ്യമായി, കോണ്‍ഗ്രസ് അനുകൂലിച്ചതുകൊണ്ടണ്ടാണ് മിണ്ടണ്ടാതിരുന്നതെന്ന എന്‍.കെ.പ്രേമചന്ദ്രന്‍ എം.പിയുടെ പ്രതികരണം. ആര്‍.എസ്.പിക്ക് നയം ഉയര്‍ത്തിപ്പിടിക്കാന്‍ കോണ്‍ഗ്രസിന്റെ തിട്ടൂരംവേണോ?
എം.പിമാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ലോക്പാല്‍ നിയമത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാകുന്നതോടെ നിയമത്തിന്റെ അന്തഃസത്തയാണ് ഇല്ലാതാകുന്നത്. അണ്ണാ ഹസാരെയുടെ നേതൃത്വത്തില്‍ ഒരു സംഘം അഴിമതിവിരുദ്ധ പ്രക്ഷോഭവുമായി രണ്ടണ്ടാം യു.പി.എ ഭരണകൂടത്തിനെതിരേ രംഗത്തുവന്നപ്പോള്‍ അതിനു സര്‍വാത്മനാ പിന്തുണ നല്‍കിയവരായിരുന്നു ബി.ജെ.പി. ബി.ജെ.പി സ്‌പോണ്‍സര്‍ ചെയ്തതാണോ അണ്ണാ ഹസാരെ സമരം എന്നുപോലും അന്നു സംശയിക്കപ്പെട്ടിരുന്നു. സംശയം ശരിവയ്ക്കുന്നതായിരുന്നു അണ്ണാ ഹസാരെ സംഘത്തില്‍ തുടര്‍ന്നുണ്ടണ്ടായ ചലനങ്ങള്‍. അദ്ദേഹത്തിന്റെ കൂടെയുണ്ടണ്ടായിരുന്ന പല പ്രമുഖരും ബി.ജെ.പിയില്‍ ചേക്കേറുന്നതാണ് പിന്നീട് കണ്ടണ്ടത്.
കിരണ്‍ബേദിയായിരുന്നു ഇതിന് തുടക്കമിട്ടത്. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി അവര്‍ മത്സരിച്ച് ആം ആദ്മിയോട് തോല്‍ക്കുകയും ചെയ്തു. ബി.ജെ.പിയുടെ അഴിമതിവിരുദ്ധ നിലപാട് വെറും മുഖംമൂടിയായിരുന്നുവെന്നാണ് ലോക്പാല്‍ നിയമത്തിലെ 44 ാം നിയമ ഭേദഗതിയില്‍നിന്നു മനസ്സിലാകുന്നത്.
കക്ഷത്ത് ബാഗും ധരിച്ച മുണ്ടണ്ടും ഷര്‍ട്ടും മാത്രമായി രാഷ്ട്രീയത്തില്‍ ഇറങ്ങിയവരില്‍ പലരും ഇന്ന് കോടികളുടെ ആസ്തികളുള്ള രാഷ്ട്രീയനേതാക്കളാണ്. ചിത്രകാരന്മാരായും സാഹിത്യകാരന്മാരുയം കവികളായും പലരും രാഷ്ട്രീയത്തില്‍ വന്നിട്ടുണ്ടണ്ട്. അവരില്‍ പലരും കോടീശ്വരന്മാരായി വളരുന്ന കാഴ്ചകളാണ് പിന്നീട് കണ്ടണ്ടത്.
മൂലധന നിക്ഷേപമില്ലാതെ കോടീശ്വരനാകാന്‍ പറ്റിയ ഏക ബിസിനസ് രാഷ്ട്രീയമായതുകൊണ്ടണ്ടാണ് പല നേതാക്കളും മക്കളെ രാഷ്ട്രീയത്തിലേക്ക് കൊണ്ടണ്ടുവന്നത്. മക്കളുടെ കല്യാണങ്ങള്‍ മഹോത്സവമാക്കി മാറ്റാന്‍ ഇവര്‍ക്ക് കോടികള്‍ ഉണ്ടണ്ടായത് മന്ത്രിമാരായിരുന്നപ്പോഴും എം.പിയായിരുന്നപ്പോഴും അഴിമതി നടത്തിയതിനാലാണ്.
അഴിമതിയില്‍ അകത്തായ ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അവരുടെ വരുമാനത്തിന്റെ മൂന്നിരട്ടി ആസ്തിവരെയുണ്ടെണ്ടന്നാണ് അടുത്തിടെ പുറത്ത് വന്ന വിവരം. യോഗി ആദിത്യനാഥ് എന്ന ബി.ജെ.പി എം.പിയുടെ നേതൃത്വത്തില്‍ സംയുക്ത പാര്‍ലമെന്ററിസമിതി കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ അവരുടെ ശമ്പളം ഇരട്ടിയാക്കി കിട്ടണമെന്ന നിവേദനവുമായി കേന്ദ്ര സര്‍ക്കാരിനെ സമീപച്ചത് മറക്കാറായിട്ടില്ല. സാധാരണ സര്‍ക്കാര്‍ ജീവനക്കാര്‍ ശമ്പളവര്‍ധന ആവശ്യപ്പെടുന്നത് അല്‍പമെന്തെങ്കിലും വര്‍ധിച്ചു കിട്ടാനായിരിക്കും. എന്നാല്‍ ശമ്പളത്തിന്റെ ഇരട്ടി വേണമെന്ന ആവശ്യം എം.പിമാരായ യോഗിമാര്‍ ഉന്നയിക്കുമ്പോള്‍ സര്‍വസംഗപരിത്യാഗികളല്ലാത്തവരുടെ ആവശ്യങ്ങള്‍ എന്തുമാത്രം സംഭവബഹുലമായിരിക്കും.
എം.പി വാങ്ങിയിരുന്ന ശമ്പളത്തിന്റെ മൂന്നിരട്ടി 2010 ല്‍ എം.പിമാര്‍ ഒറ്റക്കെട്ടായിനിന്ന് കരസ്ഥമാക്കിയിരുന്നു. ഇപ്പോള്‍ തന്നെ മാസംതോറും 1,40,000 രൂപയിലധികം എം.പിമാരുടെ പോക്കറ്റില്‍ സര്‍ക്കാര്‍ നിക്ഷേപിക്കുന്നുണ്ട്. ഇതിന് പുറമെയാണ് കഴിഞ്ഞ വര്‍ഷം ആദിത്യനാഥ് എം.പി ഇരട്ടി ശമ്പളം ആവശ്യവുമായി സര്‍ക്കാരിനെ സമീപിച്ചത്. ലോക്പാല്‍ നിയമത്തില്‍ വെള്ളം ചേര്‍ക്കുന്നതിലൂടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും എം.പിമാര്‍ക്കും മുമ്പുംപിമ്പും നോക്കാതെ ഇനി അഴിമതി നടത്താം. സ്വത്ത് വിവരം വെളിപ്പെടുത്തേണ്ടണ്ടിവരില്ലല്ലോ. സര്‍ക്കാര്‍ ഓഫിസുകള്‍ ഉദ്യോഗസ്ഥര്‍ക്കും മണ്ഡലങ്ങള്‍ എം.പിമാര്‍ക്കും പതിച്ചുകൊടുക്കുന്ന ഒരു കാലവും വരുമായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."