പൾസർ സുനി ഇന്ന് വിചാരണക്കോടതിയിൽ ജാമ്യാപേക്ഷ നൽകും
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി ഇന്ന് വിചാരണക്കോടതിയിൽ ജാമ്യാപേക്ഷ നൽകും. കേസിലെ വിചാരണ കോടതിയായ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ നൽകുക. അപേക്ഷ കോടതി നാളെ പരിഗണിച്ചേക്കും. സുപ്രിം കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് സുനി വിചാരണക്കോടതിയിൽ അപേക്ഷ നൽകുന്നത്.
സുപ്രിം കോടതി ജാമ്യം അനുവദിച്ചെങ്കിലും സുനിയ്ക്ക് പുറത്തിറങ്ങാമെങ്കിൽ വിചാരണ കോടതി കോടതി ജാമ്യ വ്യവസ്ഥകൾ നിശ്ചയിക്കേണ്ടതുണ്ട്. ഒരാഴ്ചയ്ക്കുള്ളിൽ വിചാരണ കോടതിയിൽ സുനിയെ ഹാജരാക്കി ജാമ്യത്തിൽ വിടണമെന്നാണ് സുപ്രിം കോടതി നിർദേശം. വിചാരണ കോടതി വ്യവസ്ഥ നിശ്ചയിക്കുന്നതോടെ പൾസർ സുനിക്ക് പുറത്തിറങ്ങാൻ കഴിയും.
സുപ്രിം കോടതി നിർദേശത്തിന്റെ ഭാഗമായാണ് ഇന്ന് വിചാരണ കോടതിയിൽ പൾസർ സുനി അപേക്ഷ നൽകുന്നത്. ഏഴര വർഷത്തിന് ശേഷമാണ് പൾസർ സുനി എന്ന സുനില്കുമാറിന് ജാമ്യം ലഭിക്കുന്നത്. വിചാരണ കോടതിയാണ് ജാമ്യ ഉപാധികൾ നിശ്ചയിക്കുക. അതിനാൽ കർശന ഉപാധികൾക്കായി സർക്കാരിന്റെ വാദമുമുണ്ടാകും. സുനി നിലവിൽ എറണാകുളം സബ്ജയിലിൽ റിമാൻഡിൽ കഴിയുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."