HOME
DETAILS

അഭിമന്യു വധക്കേസ്: 16 പേര്‍ക്കെതിരെ കുറ്റപത്രം തയ്യാര്‍, കുത്തിയത് മുഹമ്മദ് ഷഹിം

  
backup
September 23 2018 | 13:09 PM

456546456321312-4

കൊച്ചി: മഹാരാജാസ് കോളജ് വിദ്യാര്‍ഥിയും എസ്.എഫ്.ഐ നേതാവുമായ വട്ടവട അഭിമന്യുവിനെതിരെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം തയ്യാറാക്കി. 16 പ്രതികളെ ചേര്‍ത്താണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.

ക്യാംപസ് ഫ്രണ്ട്, എസ്.ഡി.പി.ഐ, പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകരാണ് പ്രതികള്‍. കുറ്റപത്രം തിങ്കളാഴ്ച എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് രണ്ടാം കോടതിയില്‍ സമര്‍പ്പിക്കും.

അഭിമന്യുവിനെ കുത്തിയത് പള്ളുരുത്തി നമ്പി പുത്തലത്ത് ഖാലിദിന്റെ മകന്‍ മുഹമ്മദ് ഷഹിം (31) ആണെന്ന് കുറ്റപത്രത്തില്‍ പറയുന്നുണ്ട്. ഇയാളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. കേസില്‍ 12-ാം പ്രതിയായ ഇയാള്‍ക്കായി അന്വേഷണസംഘം ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. നേരത്തെ, കുത്തിയത് ആരാണെന്ന് അന്വേഷണസംഘം ഒരുഘട്ടത്തിലും പുറത്തുവിട്ടിരുന്നില്ല.

കുറ്റപത്രം ഇവര്‍ക്കെതിരെ

1500 ഓളം പേജുകളാണ് കുറ്റപത്രം തയ്യാറാക്കിയത്. സംഭവം നടന്ന് 84-ാം ദിവസമാണ് ഇതു സമര്‍പ്പിക്കുന്നത്. ഒന്നാം പ്രതിയും കാംപസ് ഫ്രണ്ട് യൂനിറ്റ് സെക്രട്ടറിയുമായ ജെ.ഐ മുഹമ്മദ്, രണ്ടാംപ്രതിയും കാംപസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റുമായ ആരിഫ് ബിന്‍ സലിം, സംസ്ഥാന സെക്രട്ടറി മുഹമ്മദ് റിഫ, ജെഫ്രി, ഫസലുദ്ദീന്‍, അനസ്, കാംപസ് ഫ്രണ്ട് കൊച്ചി മേഖല ട്രഷറര്‍ റെജീബ്, അബ്ദുള്‍ റഷീദ്, സനീഷ്, ആരിഫ് ബിന്‍ സലിമിന്റെ സഹോദരനും കാപംസ് ഫ്രണ്ട് ജില്ലാ കമ്മിറ്റി അംഗവുമായ ആദില്‍ ബിന്‍ സലിം, ബിലാല്‍, റിയാസ് ഹുസൈന്‍, പള്ളുരുത്തിയിലെ കില്ലര്‍ ഗ്രൂപ്പ് അംഗം സനീഷ്, കോളജില്‍ ഒന്നാം വര്‍ഷം പ്രവേശനം നേടിയ പത്തനംതിട്ട സ്വദേശി ഫറൂഖ് അമാനി, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ അബ്ദുള്‍ നാസര്‍, അനൂപ് എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം. അന്വേഷണ ഉദ്യോഗസ്ഥന്‍ കണ്‍ട്രോള്‍ റൂം അസിസ്റ്റന്റ് കമ്മീഷണര്‍ എസ്.ടി സുരേഷ് കുമാര്‍, അസി. കമ്മീഷണര്‍ കെ ലാല്‍ജി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു കുറ്റപത്രം തയ്യാറാക്കിയത്.

30 പ്രതികളുള്ള കേസില്‍ നേരിട്ട് പങ്കാളികളായ 16 പേര്‍ക്കെതിരെയാണ് ഇപ്പോള്‍ കുറ്റപത്രം. ബാക്കി പ്രതികളെ പിടികൂടുന്ന മുറയ്ക്ക് അതുംകൂടി ഉള്‍പ്പെടുത്തി അനുബന്ധ കുറ്റപത്രം നല്‍കും. ഇതുവരെ 20 പേരാണ് കേസില്‍ പിടിയിലായത്.

ജൂലൈ രണ്ടിന് രാത്രി 12.45നാണ് മഹാരാജാസ് കോളജില്‍ വച്ച് അഭിമന്യു കൊല്ലപ്പെട്ടത്. എസ്.എഫ്.ഐ പ്രവര്‍ത്തകരായ അര്‍ജുന്‍, വിനീത് എന്നിവര്‍ക്കും കുത്തേറ്റു.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  2 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  3 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  3 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  3 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  4 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  4 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  4 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  4 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  4 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  5 hours ago