കൊവിഡ് ഡ്യൂട്ടിക്ക് ശേഷമുള്ള അവധി പിന്‍വലിക്കല്‍; ഗവണ്മെന്റ് നഴ്സുമാര്‍ പണിമുടക്കിലേക്ക്
തിരുവനന്തപുരം: കൊവിഡ് ഡ്യൂട്ടിക്കു ശേഷമുള്ള അവധി പിന്‍വലിച്ചതിനെ തുടര്‍ന്ന് ഗവണ്മെന്റ് നഴ്സുമാര്‍ പണിമുടക്കിലേക്ക്. ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി മെഡിക്കല്‍ കോളജുകളില്‍ ഒരു മണിക്കൂര്‍ ജോലി ബഹിഷ്കരിക്കും. അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ സമ്പൂര്‍ണ പണിമുടക്കിലേക്ക് നീങ്ങുമെന്നും കേരള ഗവ. നഴ്സസ് യൂനിയന്‍ മുന്നറിയിപ്പ് നല്കി.
പത്തുദിവസത്തെ കൊവിഡ് ഡ്യൂട്ടിക്കുശേഷം നഴ്സുമാര്‍ക്ക് നല്‍കിയിരുന്ന മൂന്ന് ദിവസത്തെ ഓഫ് പിന്‍വലിച്ചതാണ് പ്രതിഷേധത്തിനുകാരണം. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നഴ്സുമാരുടെ അവധി പിന്‍വലിച്ചുകൊണ്ട് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയിരുന്നു. ഉത്തരവില്‍ സര്‍ക്കാര്‍ ഇടപെടല്‍ വേണം, നഴ്സുമാര്‍ക്ക് വിശ്രമം അനുവദിക്കണം, ആവശ്യത്തിന് നഴ്സുമാരെ നിയമിക്കാന്‍ തയാറാകണം തുടങ്ങിയ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ചൊവ്വാഴ്ച സൂചനാ പണിമുടക്ക് നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."