HOME
DETAILS

കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമം; പ്രതിരോധം തീര്‍ക്കാനൊരുങ്ങി സി.പി.എം

  
backup
November 21 2020 | 02:11 AM

%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0-%e0%b4%8f%e0%b4%9c%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b4%bf%e0%b4%95%e0%b4%b3%e0%b5%86-%e0%b4%89%e0%b4%aa%e0%b4%af%e0%b5%8b%e0%b4%97

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ അഭിമാന വികസന പദ്ധതികളെ അട്ടിമറിക്കാന്‍ വലിയ ഗൂഢാലോചന നടക്കുന്നുവെന്ന് സി.പി.എം. കിഫ്ബി പോലുള്ള പദ്ധതികളിലൂടെ കോടിക്കണക്കിനു രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്തു നടന്നുവരുന്നത്. എന്നാല്‍ സി.എ.ജിയെപ്പോലുള്ള കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് കിഫ്ബിയെ തകര്‍ക്കാനുള്ള ശ്രമമാണ് കേന്ദ്രസര്‍ക്കാരും കേരളത്തില്‍ യു.ഡി.എഫും ചേര്‍ന്നുനടത്തുന്നതെന്നും ഇതിനെതിരേ പ്രതിരോധം തീര്‍ക്കണമെന്നും ഇന്നലെ ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു.
സ്വര്‍ണക്കടത്ത് കേസിലൂടെ സംസ്ഥാനത്തെ എല്ലാ വികസന പദ്ധതികളിലും അഴിമതി ആരോപണം ചാര്‍ത്തുന്നതു സര്‍ക്കാരിനെ തകര്‍ക്കാനാണ്. തെരഞ്ഞെടുപ്പു വേളയില്‍ കിഫ്ബിക്കെതിരേയുള്ള സി.എ.ജി റിപ്പോര്‍ട്ട് രാഷ്ട്രീയ പ്രേരിതമാണ്. സര്‍ക്കാരിനെതിരേ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ നടത്തുന്ന ഗൂഢാലോചന വോട്ടര്‍മാരെ പറഞ്ഞു മനസിലാക്കാന്‍ കഴിയണം. ഇതോടൊപ്പം കിഫ്ബിയെ തകര്‍ക്കാനുള്ള സി.എ.ജിയുടെ നീക്കത്തിനെതിരേയും പ്രതിരോധം തീര്‍ക്കണമെന്ന് യോഗം തീരുമാനിച്ചു. തെരഞ്ഞെടുപ്പായതിനാല്‍ ഇടതുമുന്നണിയെന്ന നിലയില്‍ പ്രതിരോധ സമരം ആലോചിക്കണം. ഇതിനായി ഇടതുമുന്നണി യോഗം അടിയന്തിരമായി ചേരാനും തീരുമാനിച്ചു.
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളും യോഗം വിലയിരുത്തി. സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള വികസന രേഖ അടുത്ത ദിവസങ്ങളില്‍ തന്നെ വീടുകളിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ ജില്ലാ കമ്മിറ്റികള്‍ക്കു സെക്രട്ടേറിയറ്റ് നിര്‍ദേശം നല്‍കി.
കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താനുള്ള പ്രവര്‍ത്തനം എല്ലാ സീമകളും ലംഘിച്ചതായി യോഗത്തിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍ പറഞ്ഞു. കോണ്‍ഗ്രസ് അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളില്‍ എം.എല്‍.എമാരെ വിലക്കുവാങ്ങി അധികാരം പിടിക്കാനുള്ള ആസൂത്രണ വൈഭവമാണ് ബി.ജെ.പി നടത്തിയത്. എന്നാല്‍, കേരളത്തില്‍ അതു വിലപ്പോകില്ലെന്ന് അവര്‍ക്കറിയാം. അതുകൊണ്ടാണ് വിവിധ കേന്ദ്ര ഏജന്‍സികളെ കേരളത്തിലിറക്കി അധികാര ദുര്‍വിനിയോഗം നടത്താന്‍ വട്ടമിട്ടു പറക്കുന്നത്. കേന്ദ്ര ഏജന്‍സികള്‍ ഏറ്റവും കൂടുതല്‍ ദുര്‍വിനിയോഗം ചെയ്യപ്പെടുന്ന ഘട്ടമാണിത്. ഇ.ഡി തലവന് കാലാവധി നീട്ടിനല്‍കിയതുമായി ബന്ധപ്പെട്ട് ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ അത് വ്യക്തമാക്കുന്നു.
തെറ്റായ രാഷ്ട്രീയ നിലപാടുകളിലേക്ക് യു.ഡി.എഫ് നീങ്ങുകയാണ്. പ്രാദേശിക തെരഞ്ഞെടുപ്പിന്റെ തുടക്കത്തില്‍ മുസ്‌ലിം മതമൗലികവാദികളുമായി രാഷ്ട്രീയ സഖ്യമുണ്ടാക്കി. ബി.ജെ.പിയുമായി ഉണ്ടാകാന്‍ പോകുന്ന രഹസ്യബാന്ധവത്തിന്റെ വിശദാംശങ്ങള്‍ വരുംദിവസങ്ങളില്‍ വ്യക്തമാകുമെന്ന് വിജയരാഘവന്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഈ ഓണക്കാലത്തും റെക്കോര്‍ഡ് മദ്യവില്‍പ്പന; മലയാളി കുടിച്ചുതീര്‍ത്തത് 818 കോടിയുടെ മദ്യം

Kerala
  •  3 months ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്', അംഗീകരിച്ച് കേന്ദ്ര മന്ത്രിസഭ

National
  •  3 months ago
No Image

ഷിരൂര്‍ ദൗത്യം; ഡ്രഡ്ജര്‍ കാര്‍വാര്‍ തീരത്തെത്തി

National
  •  3 months ago
No Image

നിയമസഭാ സമ്മേളനം ഒക്ടോബര്‍ നാല് മുതല്‍; ഫാമിലി ബജറ്റ് സര്‍വേ, ഹോമിയോ ഡിസ്പന്‍സറി; മന്ത്രിസഭായോഗ തീരുമാനങ്ങള്‍

Kerala
  •  3 months ago
No Image

വീടിനകത്തെ സ്വിമ്മിങ് പൂളില്‍ വീണു; മൂവാറ്റുപുഴയില്‍ മൂന്ന് വയസുകാരന് ദാരുണാന്ത്യം

Kerala
  •  3 months ago
No Image

സ്റ്റാലിന്റെ പാത പിന്തുടരാന്‍ മകന്‍; ഉദയനിധി സ്റ്റാലിന്‍ തമിഴ്‌നാട് ഉപമുഖ്യമന്ത്രിയാകും, പ്രഖ്യാപനം ഉടന്‍

National
  •  3 months ago
No Image

കഴക്കൂട്ടത്ത് നിര്‍ത്തിയിട്ട കാറിനുള്ളില്‍ മൃതദേഹം; മൂന്ന് ദിവസത്തെ പഴക്കമെന്ന് പൊലിസ്

Kerala
  •  3 months ago
No Image

ഗുണ്ടല്‍പേട്ടില്‍ ലോറിയിടിച്ച് കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ച സംഭവം; ഞെട്ടിക്കുന്ന സിസി.ടിവ ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  3 months ago
No Image

'നടപന്തല്‍ കേക്ക് മുറിക്കാനുള്ള സ്ഥലമല്ല'; ഗുരുവായൂരില്‍ വീഡിയോ ചിത്രീകരിക്കാന്‍ നിയന്ത്രണവുമായി ഹൈക്കോടതി

Kerala
  •  3 months ago
No Image

അര്‍ജുനുവേണ്ടിയുള്ള തെരച്ചിലില്‍ വീണ്ടും പ്രതിസന്ധി; കടലില്‍ കാറ്റ് ശക്തം, ഡ്രഡ്ജര്‍ എത്തിക്കാന്‍ വൈകും

Kerala
  •  3 months ago