HOME
DETAILS

കാര്‍ബണ്‍ സന്തുലനാവസ്ഥയ്ക്ക് പുതിയ കാഴ്ചപ്പാട് സര്‍ക്കാരിനുണ്ടെന്ന് മുഖ്യമന്ത്രി

  
backup
July 28 2016 | 19:07 PM

%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ac%e0%b4%a3%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b2%e0%b4%a8%e0%b4%be%e0%b4%b5%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%af





തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാനത്തിന്റെ അടിസ്ഥാനത്തില്‍ കാര്‍ബണ്‍ സന്തുലനാവസ്ഥയ്ക്കായുള്ള  പുതിയ കാഴ്ചപ്പാട് സംസ്ഥാന സര്‍ക്കാരിനുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാലാവസ്ഥാവ്യതിയാന പഠനകേന്ദ്രം സംഘടിപ്പിച്ച ഓറിയന്റേഷന്‍ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നെല്‍വയലുകളേയും തണ്ണീര്‍ത്തടങ്ങളേയും സംരക്ഷിക്കുന്നതില്‍ മുന്‍കാലത്തുണ്ടായ വീഴ്ചകള്‍ തിരുത്തി അവയുടെ സംരക്ഷണത്തിന് പദ്ധതികള്‍ നടപ്പിലാക്കേണ്ടതുണ്ട്.
നീര്‍ത്തടാധിഷ്ഠിതമായി മണ്ണിന്റേയും ജലത്തിന്റേയും സംരക്ഷണത്തിനായുള്ള ജനകീയ മുന്നേറ്റമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വ്യാപകമായ വനവല്‍ക്കരണത്തിന് പ്രോത്സാഹനം നല്‍കും. ആഗോള താപനത്തെ ചെറുക്കുന്നതിനായി വികസന പ്രക്രിയകളെ ഉപേക്ഷിക്കലല്ല, മറിച്ച് പ്രകൃതിയുമായി യോജിച്ചുപോകുന്ന പദ്ധതികള്‍ ആവിഷ്‌കരിക്കുകയാണ് വേണ്ടത്. ഇത് തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതികളിലും പ്രതിഫലിപ്പിക്കും. ആവുന്നിടത്തോളം സ്ഥലങ്ങളില്‍ മരം വെച്ചുപിടിപ്പിക്കണം.  പച്ചപ്പ്, സസ്യജാലങ്ങള്‍ വര്‍ദ്ധിക്കുമ്പോള്‍ അന്തരീക്ഷത്തിലെ കാര്‍ബണിന്റെ അളവ് കുറയുകയും അതുവഴി ചൂട് കുറയുകയും ചെയ്യും. വികേന്ദ്രീകൃത ഉറവിടമാലിന്യ സംസ്‌കരണത്തിനും മഴവെള്ള സംഭരണത്തിനും ഊന്നല്‍ കൊടുക്കണം.  കാര്യക്ഷമമായ ഊര്‍ജ്ജ ഉപയോഗമാര്‍ഗങ്ങള്‍ പ്രോത്സാഹിപ്പിക്കണം.  ജലസ്രോതസ്സുകള്‍ സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുക എന്നത് ഒരു പ്രധാന ദൗത്യമാണ്. നഗരവല്‍ക്കരണത്തിന്റെ പേരില്‍ അവയൊന്നും നശിക്കാന്‍ ഇടവരുത്തിക്കൂടാ.
 ദരിദ്രരും സ്വാധീനം കുറഞ്ഞവരുമാണ് കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ടുള്ള ദുരന്തങ്ങളില്‍ കൂടുതല്‍ അകപ്പെടുന്നത്. സമുദ്രനിരപ്പുയരുന്നത് തീരദേശവാസികളുടെ ജീവനും സ്വത്തിനും ഭീഷണിയാകും. കൂടാതെ സമുദ്രതാപനിലയും അമ്ലതയും വര്‍ധിക്കുന്നതും മലിനീകരണം വര്‍ധിക്കുന്നതും മത്സ്യസമ്പത്തിന്റെ ശോഷണത്തിന് ഇടയാക്കും.  2012നെ അപേക്ഷിച്ച് കേരളതീരത്ത് പിടിക്കുന്ന മത്തിയുടെ അളവില്‍ 82 ശതമാനം വരെ കുറവ് വന്നിട്ടുണ്ട് എന്ന് ഒരു ശാസ്ത്രപഠനം ചൂണ്ടിക്കാണിക്കുന്നു. കാലാവസ്ഥയിലുള്ള മാറ്റങ്ങള്‍ കൊണ്ട് പലവിധ ദുരന്തങ്ങളേയും അഭിമുഖീകരിക്കുന്ന സംസ്ഥാനമാണ് കേരളം. മണ്‍സൂണിനു മുമ്പുള്ള വരള്‍ച്ച, സൂര്യതാപം, മണ്‍സൂണ്‍ കാലത്തെ വെള്ളപ്പൊക്കം ഇതെല്ലാം നമുക്ക് അനുഭവിക്കേണ്ടിവരുന്നുണ്ട്. അനവസരത്തിലുള്ള മഴയും വരള്‍ച്ചയും കാര്‍ഷികവിളകളുടെ ഉല്‍പ്പാദനത്തേയും സംഭരണത്തേയും ഗണ്യമായി ബാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

174 തൊഴിലുകൾക്ക് കൂടി പരീക്ഷ നിർബന്ധമാക്കി സഊദി

Saudi-arabia
  •  3 hours ago
No Image

ചത്തിസ്‌ഗഢിൽ മാവോവാദികൾ സ്ഥാപിച്ച സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ബി.എസ്.എഫ് ജവാന് പരുക്ക്

National
  •  3 hours ago
No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  4 hours ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  4 hours ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  4 hours ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  5 hours ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  5 hours ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  5 hours ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  5 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  6 hours ago