HOME
DETAILS
MAL
തിരൂര്‍ ഗള്‍ഫ് മാര്‍ക്കറ്റ് റോഡ് മഴയില്‍ പുഴയായി; മാര്‍ക്കറ്റിലെത്തിയവര്‍ വലഞ്ഞു
backup
May 20 2017 | 23:05 PM
തിരൂര്‍: വേനല്‍മഴയില്‍ തിരൂര്‍ മാര്‍ക്കറ്റ് റോഡില്‍ വെള്ളം കയറിയത് മാര്‍ക്കറ്റിലെത്തിയവരെയും യാത്രക്കാരെയും വെട്ടിലാക്കി. ഇന്നലെ വൈകിട്ട് തിരൂരില്‍ പെയ്ത ശക്തമായ മഴയിലാണ് മാര്‍ക്കറ്റ് റോഡില്‍ മുട്ടോളം വെള്ളം കയറിയത്. ഇതോടെ ഇരുചക്രവാഹന യാത്രാക്കാരും ദൂരപ്രദേശങ്ങളില്‍ നിന്ന് ട്രെയിന്‍- ബസ് മാര്‍ഗം മാര്‍ക്കറ്റിലെത്തിയവരുമാണ് ബുദ്ധിമുട്ടിലായത്. മാര്‍ക്കറ്റിലെ വ്യാപാര സ്ഥാപനങ്ങള്‍ക്കും തെരുവു കച്ചവടക്കാര്‍ക്കും വെള്ളക്കെട്ട് ബുദ്ധിമുട്ടുണ്ടാക്കി. പ്രദേശത്ത് ഡ്രൈനേജ് സംവിധാനമില്ലാത്തതാണ് വെള്ളക്കെട്ടിന് കാരണം. ഇനി മഴക്കാലമായാല്‍ എന്തു ചെയ്യുമെന്ന ആശങ്കയിലാണ് കച്ചവടക്കാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."