HOME
DETAILS
MAL
'ഏറനാട് മണ്ഡലത്തിലെ യു.പി, എല്‍.പി സ്കൂളുകള്‍ ഹൈടെക്ക് ആക്കും'
backup
May 20 2017 | 23:05 PM
നിലമ്പൂര്‍: ഏറനാട് മണ്ഡലത്തിലെ മുഴുവന്‍ എല്‍.പി, യു.പി സ്കൂളുകളും ഹൈടെക്ക് ആക്കുമെന്ന് പി.കെ ബഷീര്‍ എം.എല്‍.എ. ചാലിയാര്‍ പഞ്ചായത്തില്‍ നടന്ന സന്‍സദ് ആദര്‍ശ് ഗ്രാമം പദ്ധതി യോഗത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു. ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളില്‍ സര്‍ക്കാര്‍ തന്നെ പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ട്.
വിദ്യാഭ്യാസ മന്ത്രിയുമായി സംസാരിച്ച് ഏറനാട്ടിലെ 75ഓളം സ്കൂളുകളിലാണ് പദ്ധതി നടപ്പാക്കുക.
ഓരോ സ്കൂളിലെയും ഓരോ ക്ലാസ്മുറികള് ടൈല്‍സ് പാകി, സ്മാര്‍ട്ട് റൂം സംവിധാനമൊരുക്കും. സംസ്ഥാനത്ത് തന്നെ ആദ്യമായാണ് ഒരു മണ്ഡലത്തിലെ മുഴുവന്‍ എല്‍.പി, യു.പി, വിഭാഗം ഹൈടെക് സംവിധാനമൊരുക്കുന്നതിന് അനുമതി ലഭിച്ചിട്ടുള്ളതെന്നും എം.എല്‍.എ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."