HOME
DETAILS

ജി20 ഉച്ചകോടിക്ക് മുന്നോടിയായി കാശ്മീരിനെ പ്രത്യേക പ്രദേശമാക്കി സഊദി പുറത്തിറക്കിയ പുതിയ കറൻസി പിൻവലിച്ചു

  
backup
November 21 2020 | 07:11 AM

20-riyal-issue-2020

    ദുബൈ: ഏറെ വിവാദമായ പുതിയ കറൻസി സഊദി അറേബ്യ  പിൻവലിച്ചതായി റിപ്പോർട്ട്.  ജി20 ഉച്ചകോടിക്ക് ഇന്ന് വൈകിട്ട് തുടക്കം കുറിക്കാനിരിക്കെ ഇന്ത്യൻ അതിർത്തികളെ തെറ്റായി ചിത്രീകരിച്ച് പുറത്തിറക്കിയ പുതിയ കറൻസി സഊദി പൻവലിച്ചതായി ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സഊദി അധ്യക്ഷതയിൽ നടക്കുന്ന ജി20 ഉച്ചകോടിയുടെ അടയാളമായി പുറത്തിറക്കിയ പുതിയ 20 റിയാൽ കറൻസികളിൽ നൽകിയ ഭൂപടത്തിലാണ് കാശ്മീരിനെ ഇന്ത്യയിൽ നിന്നും വേർപ്പെടുത്തിയിരുന്നത്. സംഭവത്തിൽ പ്രതിഷേധിച്ച ഇന്ത്യ കറൻസിയിലെ ഭൂപടത്തിലെ തെറ്റ് തിരുത്തണമെന്ന് ഇന്ത്യ റിയാദ് അംബാസഡർ വഴി ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

[caption id="attachment_907367" align="alignnone" width="1200"] The global map printed on the 20 Riyal banknote, released to mark Saudi Arabia's presidency of the G20 grouping, did not feature Jammu and Kashmir and Ladakh as part of India. (File Photo)[/caption]

     ഇതേ തുടർന്ന് ഉച്ചകോടിക്ക് മുന്നോടിയായി കറൻസി പിൻവലിക്കുകയും പ്രിന്റിങ് നിർത്തിവയ്ക്കുകയും ചെയ്തതായാണു സൂചന. പുതിയതായി പുറത്തിറക്കിയ കറൻസിയുടെ ഒരു ഭാഗത്ത്‌ ഭരണാധികാരി സൽമാൻ രാജാവിന്റെയും ജി20 ഉച്ചകോടിയുടെ ലോഗോയും മറുഭാഗത്ത് ലോകഭൂപടവുമാണുള്ളത്. ഇതിലാണ് കശ്മീരിനെയുടെ ലഡാക്കിനെയും ഇന്ത്യയിൽനിന്ന് വേർതിരിച്ച് കാണിച്ചിരിക്കുന്നത്. നേരത്തെ, പാക്ക് അധിനിവേശ കശ്മീർ പാക്കിസ്ഥാന്റേതാണെന്ന മുൻനിലപാടും സഊദി തിരുത്തിയിരുന്നു.

     ഇന്ത്യൻ അതിർത്തികളെ തെറ്റായി ചിത്രീകരിക്കുന്ന കാര്യം ഞങ്ങൾ ഏറ്റെടുത്തിരുന്നുവെന്നും ന്യൂഡൽഹിയിലും റിയാദിലും ഇത് ചർച്ച ചെയ്തിരുന്നതായും ഇക്കാര്യത്തിൽ ഇന്ത്യയുടെ ആശങ്കകൾ അറിയിച്ചതായും ഇന്ത്യൻ വിദേശ കാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീ വാസ്തവ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

    കൊവിഡിന്റെ പശ്ചാത്തലത്തിൽ ചേരുന്ന രണ്ട് ദിവസത്തെ ജി20 വിർച്വൽ ഉച്ചകോടിയിൽ  ലോക നേതാക്കൾക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുക്കും. ഇന്ത്യൻ സമയം വൈകിട്ട് ആറരയ്ക്ക് സഊദി ഭരണാധികാരി സൽമാൻ രാജാവിന്റെ അധ്യക്ഷ പ്രസംഗത്തോടെ ഉച്ചകോടിക്ക് തുടക്കമാകും. തുടർന്നു മഹാമാരിക്കെതിരെയുള്ള തയാറെടുപ്പുകളും പ്രവർത്തനങ്ങളും എന്ന വിഷയത്തിൽ ചർച്ച നടക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീട്ടില്‍നിന്ന് മദ്യം മോഷ്ടിച്ച് കൂട്ടുകാര്‍ക്കൊപ്പം കുടിച്ച വിദ്യാര്‍ഥികള്‍ ബോധംകെട്ടു റോഡില്‍ കിടന്നു

Kerala
  •  2 months ago
No Image

ഇടുക്കി ശാന്തന്‍പാറയില്‍ റേഷന്‍ കട തകര്‍ത്ത് ചക്കക്കൊമ്പന്‍

Kerala
  •  2 months ago
No Image

അങ്കമാലിയില്‍ വീടിന് തീയിട്ട് ഗൃഹനാഥന്‍ തൂങ്ങിമരിച്ചു; ഭാര്യ വെന്തു മരിച്ചു, കുട്ടികള്‍ക്ക് ഗുരുതര പരുക്ക്

Kerala
  •  2 months ago
No Image

ചക്രവാതച്ചുഴി: സംസ്ഥാനത്ത് ഇന്നു മുതല്‍ ശക്തമായ മഴക്ക് സാധ്യത;  ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

കണ്ണീരോടെ ജനസാഗരം: അര്‍ജുന്റെ മൃതദേഹം കണ്ണാടിക്കലില്‍- സംസ്‌കാരം ഉച്ചയ്ക്ക്

Kerala
  •  2 months ago
No Image

അന്‍വറിനെ പൂട്ടാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ്;  ഫോണ്‍ ചോര്‍ത്തലിലും രഹസ്യരേഖ പുറത്തുവിട്ടതിലും നടപടി ഉടന്‍; അന്‍വറിനെതിരായ പരാതികളെല്ലാം പരിശോധിക്കാന്‍ നിര്‍ദേശം

Kerala
  •  2 months ago
No Image

കൂട്ടക്കുരുതി തുടർന്ന് ഇസ്റാഈൽ ; ഗസ്സയില്‍ അഭയാര്‍ഥികളെ പാര്‍പ്പിച്ച സ്‌കൂളിന് നേരെ ആക്രമണം: 11 മരണം, ലബനാനില്‍ അഞ്ച് ദിവസത്തിനിടെ 700 മരണം

International
  •  2 months ago
No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  2 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  2 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  2 months ago